ഒരുങ്ങി ഇരുന്നോ കോഹ്‌ലി എന്റെ ബൗൺസറുകൾ നേരിടാൻ, വെല്ലുവിളിയുമായി മാർനസ് ലബുഷാഗ്നെ

തൻ്റെ പേസ് ബൗളിംഗ് കൂടുതൽ കാണാൻ ആളുകൾ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയൻ ബാറ്റർ മമാർനസ് ലബുഷാഗ്നെ. വരാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ പരമ്പരയിൽ വിരാട് കോഹ്‌ലിക്ക് നേരെ ബൗൺസറുകൾ എറിയുമെന്നും താരം പറഞ്ഞിട്ടുണ്ട്. ഫോർമാറ്റുകളിലുടനീളം ടീമിന്റെ വിശ്വസ്ത പാർട്ട്-ടൈം ലെഗ്-സ്പിൻ ഓപ്ഷനായി പ്രവർത്തിക്കുന്ന ലാബുഷാഗ്നെള്ള തൻ്റെ ബൗളിംഗ് കഴിവിൽ എല്ലായ്പ്പോഴും ആത്മവിശ്വാസമുണ്ട്. പന്തെറിയാൻ എത്തുമ്പോൾ തനിക്ക് ഇപ്പോൾ വലിയ ആത്മവിശ്വാസം തോന്നുന്നു എന്നും താരം പറഞ്ഞിരിക്കുകയാണ്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 100-ലധികം ഓവർ പന്തെറിഞ്ഞ അദ്ദേഹം 83 വിക്കറ്റ് വീഴ്ത്തി. സമീപകാലത്ത്, വൈറ്റ്-ബോൾ ഫോർമാറ്റുകളിലും അദ്ദേഹം ബൗളിംഗ് നടത്തുന്നു. ഏതാനും മാസങ്ങൾക്കുമുമ്പ് ടി20 ബ്ലാസ്റ്റിൽ ഗ്ലാമോർഗനുവേണ്ടി അദ്ദേഹം മികച്ച രീതിയിൽ ബൗൾ ചെയ്‌തിരുന്നു.

കോഹ്‍ലിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ.

“അവയുടെ സൂപ്പർ താരമായ കോഹ്‌ലിക്ക് എതിരെ ഞാൻ ബൗൺസർ എറിയാൻ കാത്തിരിക്കുന്നവർ അനവധിയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി പന്തെറിയുമ്പോൾ എനിക്ക് വലിയ ആത്മവിശ്വാസം ഉണ്ട്. ” ലബുഷാഗ്നെ പറഞ്ഞു.

എന്തായാലും ആവേശകരമായ ഒരു ടൂർണമെന്റാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

Latest Stories

ആ മുഖത്ത് നോക്കാൻ ഞാൻ ഭയപ്പെട്ടു, കാരണം അയാൾ കാണിച്ച വിശ്വാസത്തിന്...., സഞ്ജു സാംസൺ പറഞ്ഞത് ഇങ്ങനെ

'രാജ്യത്തെ എല്ലാ സിആർപിഎഫ് സ്കൂളുകളും തകർക്കും'; വിമാനങ്ങള്‍ക്ക് പിന്നാലെ സ്കൂളുകൾക്കും വ്യാജ ബോംബ് ഭീഷണി

'ഞാന്‍ കിറുക്കനാണെന്ന് അയാള്‍ക്കറിയാം, ഷി ചിന്‍പിംഗിന് എന്നെ നല്ല ബഹുമാനം'; വീണ്ടും പ്രസിഡന്റായാല്‍ ചൈനയ്‌ക്കെതിരേ സൈനികനടപടി വേണ്ടിവരില്ലെന്ന് ഡോണള്‍ഡ് ട്രംപ്

ലോക ടെന്നീസിൽ ഇനി സിന്നർ - അൽകാരസ് കാലം; പുതിയ റൈവൽറിയെ ഏറ്റെടുത്ത് ആരാധകർ

കലൈഞ്ജറുടെ ചെറുമകനാണ്, പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു; സനാതന ധര്‍മ്മ വിവാദത്തില്‍ മാപ്പ് പറയില്ലെന്ന് ഉദയനിധി സ്റ്റാലിന്‍

'അമിത ശരീര പ്രദർശനം'; കങ്കുവയിലെ ഗാനരം​ഗങ്ങൾ പരിഷ്കരിക്കണമെന്ന് സെൻസർ ബോർഡ്

തിയേറ്ററില്‍ പരാജയം, വേട്ടയ്യന്‍ ഒടിടിയിലേക്ക്; തിയതി പുറത്ത്

കെ എൽ രാഹുലും സർഫറാസും തമ്മിൽ നടക്കുന്നത് ഫൈറ്റ് , വമ്പൻ വെളിപ്പെടുത്തലുമായി റയാൻ ടെൻ ഡോസ്‌ചേറ്റ്

"നെയ്മർ ഫുട്ബോളിലെ സന്തോഷത്തിന്റെ അടയാളമാണ്"; സാന്റോസ് എഫ്സിയുടെ കുറിപ്പ് വൈറൽ ആകുന്നു

'ഭഗത് സിംഗിനെപ്പോലെ'; ലോറൻസ് ബിഷ്ണോയ്ക്ക് മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്‌ദാനം