സുല്ലിട്ട് ഗില്ലസ്പിയും, പാകിസ്ഥാന് ഈ വര്‍ഷം എട്ടാമത്തെ പുതിയ പരിശീലകന്‍!

പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം ജേസണ്‍ ഗില്ലസ്പി രാജിവച്ചു.പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) മാനേജ്മെന്റുമായുള്ള പ്രശ്നങ്ങളാണ് താരത്തിന്റെ രാജിയ്ക്ക് പിന്നിലെന്നാണ് അറിയുന്നത്. ഗില്ലസ്പിയുടെ രാജിയെത്തുടര്‍ന്ന് മുന്‍ പാകിസ്ഥാന്‍ പേസര്‍ ആഖിബ് ജാവേദിനെ ഇടക്കാല റെഡ് ബോള്‍ ഹെഡ് കോച്ചായി നിയമിച്ചതായി പിസിബി പ്രസ്താവനയില്‍ പറഞ്ഞു. ഇതോടെ ഈ ഒരു വര്‍ഷത്തിനുള്ളിലെ പാകിസ്ഥാന്റെ എട്ടാമത്തെ മുഖ്യ പരിശീലകനായി ജാവേദ്.

ലോകത്തിലെ ഏറ്റവും പ്രതിഭാധനരായ ചില ക്രിക്കറ്റ് കളിക്കാരെ സൃഷ്ടിച്ച അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ജനപ്രിയ ടീമുകളിലൊന്നാണ് പാകിസ്ഥാന്‍ എന്നതില്‍ സംശയമില്ല. 2025-ല്‍ വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയുടെ ആതിഥേയരില്‍ ഒരാളും അവരായിരിക്കും. എന്നിരുന്നാലും, ടീമിന്റെ കോച്ചിംഗ് സ്റ്റാഫിലും മാനേജ്മെന്റിലും തുടരെ തുടരെ മാറ്റങ്ങള്‍ വന്നതിനാല്‍ ടീമിലെ സമീപകാല സംഭവവികാസങ്ങള്‍ മികച്ചതല്ല.

രണ്ട് മാസം മുമ്പ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഗാരി കിര്‍സ്റ്റണ്‍ ഹഡ് കോച്ച് സ്ഥാനം രാജിവച്ചപ്പോഴാണ് ജാസണ്‍ ഗില്ലസ്പി ഈ ചുമതലയേറ്റെടുക്കുന്നത്. ടീമിനെ കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ പിസിബിക്ക് ഇതിനോടകം തന്നെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

ഗില്ലസ്പിക്ക് കീഴില്‍ പാകിസ്ഥാന്‍ ബംഗ്ലാദേശിനെതിരെ പരമ്പര തോല്‍ക്കുകയും എന്നാല്‍ അടുത്ത പരമ്പരയില്‍ കരുത്തരായ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. ഡിസംബര്‍ 26ന് ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ മണ്ണിലാണ് പാകിസ്ഥാന്റെ അടുത്ത പരമ്പര. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍