Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

ടീമില്‍ നിന്ന് പുറത്താക്കിയതിന് പുറമെ പാണ്ഡ്യയ്ക്ക് വമ്പന്‍ തിരിച്ചടികൂടി; താരം കൂടുതല്‍ പ്രതിസന്ധിയിലേക്ക്

, 3:45 pm

ടിവി ഷോയിലെ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. പ്രമുഖ പരസ്യ ബ്രാന്‍ഡായ ഗില്ലറ്റ് പാണ്ഡ്യയുമായുള്ള കാരാര്‍ അവസാനിപ്പിച്ചു. തങ്ങളുടെ മൂല്യങ്ങള്‍ക്ക് ചേരാത്ത രീതിയിലുള്ള പരാമര്‍ശമാണ് പാണ്ഡ്യ നടത്തിയതെന്ന് കരാര്‍ റദ്ദാക്കിക്കൊണ്ട് ഗില്ലറ്റ് വാര്‍ത്താ കുറിപ്പ് പുറത്തിറക്കി.

കോഫി വിത്ത് കരണ്‍ എന്ന ടിവി പരിപാടിക്കിടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഹാര്‍ദിക്ക് പാണ്ഡ്യയെയും കെ എല്‍ രാഹുലിനെയും ഇന്ത്യന്‍ ടീമില്‍ നിന്ന് ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കു പിന്നാലെ ന്യൂസിലന്‍ഡില്‍ നടക്കാനിരിക്കുന്ന പരമ്പരയും ഇവര്‍ക്ക് നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. ഏകദിന, ടി20 പരമ്പരകളാണ് ന്യൂസിലന്‍ഡില്‍ ഇന്ത്യയ്ക്കുള്ളത്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഇരുതാരങ്ങളോടും എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇരുവരെയും എത്രകാലത്തേക്ക് വിലക്കിയെന്ന കാര്യത്തില്‍ ബിസിസിഐ പ്രതികരിച്ചിട്ടില്ല. വിലക്ക് നീട്ടാനാണ് നിലവിലെ തീരുമാനമെന്ന് സൂചന. എത്രയും വേഗം സെലക്ഷന്‍ കമ്മറ്റി ചേരുമെന്നും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെയും ന്യൂസിലന്‍ഡിലെ പരമ്പരയിലെയും ഹാര്‍ദിക്കിന്റെയും രാഹുലിന്റെയും പകരക്കാരെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചത്. ഇതോടെ ഇരു പരമ്പരകളും താരങ്ങള്‍ നഷ്ടമാകുമെന്ന് ഉറപ്പായത്.

ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള ശ്രമത്തിലാണ് നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരമ്പരകള്‍ നഷ്ടമാകുമെന്നത് ഫോമിലുള്ള ഹാര്‍ദിക്കിനും രാഹുലിനും തിരിച്ചടിയാകും. തിരികെ വരുമ്പോള്‍ ഫോം തുടരുക മാത്രമല്ല പുതിയതായി അവസരം ലഭിച്ചവരുടെ പ്രകടനം കൂടി പരിഗണിച്ചായിരുന്നു ഇരുവരുടെയും ലോകകപ്പ് സാധ്യതകള്‍യ

കോഫി വിത്ത് കരണ്‍ എന്ന പ്രശസ്തമായ പരിപാടിയിലായിരുന്നു സ്ത്രീവിരുദ്ധ പരാമര്‍ശം ഹാര്‍ദിക്ക് നടത്തിയത്.സംഭവം വിവാദമായതിനെ തുടര്‍ന്ന് ഹാര്‍ദിക്ക് ട്വിറ്ററിലൂടെ ക്ഷമ പറഞ്ഞു. ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് ഹാര്‍ദിക്ക് പറഞ്ഞു. ഷോയുടെ മൂഡില്‍ സംഭവിച്ചു പോയതാണ്. താന്‍ കാരണം മനസ് വിഷമിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നതായിട്ടും താരം ട്വിറ്റിലെഴുതി. പക്ഷേ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ കെ എല്‍ രാഹുല്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഷോ സംപ്രേഷണം ചെയ്തതിനെ തുടര്‍ന്ന് ഹാര്‍ദിക്കിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. ഇതോടെയാണ് ബിസിസിഐ താരങ്ങളോട് വിശദീകരണം ചോദിച്ചത്. താരങ്ങള്‍ ക്രിക്കറ്റുമായി ബന്ധമില്ലാത്ത ഇത്തരം ഷോകളില്‍ പങ്കെടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യവും ബിസിസിഐ പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിരവധി സ്ത്രീകളുമായി താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ഹാര്‍ദിക്ക് ഷോയില്‍ പറഞ്ഞിരുന്നു. മാതാപിതാക്കള്‍ ലൈംഗിക ജീവിതത്തെ സംബന്ധിച്ച് തന്നോട് ചോദിക്കുകയില്ല. പക്ഷേ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം അക്കാര്യം താന്‍ തന്നെ അവരോട് പറയുമെന്നും ഹാര്‍ദിക്ക് വെളിപ്പെടുത്തിയിരുന്നു.

Advertisement