ഐപിഎൽ 2024 ലെ രാജസ്ഥാൻ റോയൽസിൻ്റെ അപരാജിത കുതിപ്പിന് വിരാമമിട്ടുകൊണ്ട് ഗുജറാത്ത് ടൈറ്റൻസ് അതിശയിപ്പിക്കുന്ന അട്ടിമറി നടത്തിയിരുന്നു. ബുധനാഴ്ച ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശുഭ്മാൻ ഗില്ലിൻ്റെ നേതൃത്വത്തിൽ ഗുജറാത്ത് ടൈറ്റൻസ് വിജയം ഉറപ്പിക്കുക ആയിരുന്നു.
തുടക്കത്തിൽ, രാജസ്ഥാൻ റോയൽസ് 196 റൺസിൻ്റെ വെല്ലുവിളി നിറഞ്ഞ സ്കോർ ഉയർത്തിയതിന് ശേഷം ടൈറ്റൻസ് അവരുടെ മറുപടിയിൽ ശരിക്കും ബുദ്ധിമുട്ടി. അവസാന 15 പന്തിൽ 40 റൺസ് വേണ്ടിയിരിക്കെ, ഷാരൂഖ് ഖാൻ പുറത്തായ ശേഷമെത്തിയ റാഷിദ് ഖാൻ രാഹുൽ തെവാട്ടിയയ്‌ക്കൊപ്പം ക്രീസിൽ ചേരുന്നതുവരെ ടീം തോൽക്കുന്ന അവസ്ഥയിൽ ആയിരുന്നു.
നിർണായക സമയത്ത്പ ക്രീസിലെത്തി ടീമിനെ ജയിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച റാഷിദ് പറഞ്ഞത് ഇങ്ങനെയാണ്:
” ശരി, അത് നിങ്ങൾക്ക് സംഭവിക്കുന്ന ഒരു കാര്യമാണ്. നിങ്ങൾ അത് വീണ്ടും വീണ്ടും ചെയ്യുന്നു. അപ്പോൾ അതൊരു ശീലമാകും. ഞങ്ങളെ സംബന്ധിച്ച് കഴിഞ്ഞ നാളുകളിൽ ഇത്തരത്തിൽ ഉള്ള പ്രകടനങ്ങൾ ഞങ്ങൾ നടത്തിയിട്ടുണ്ട്. അത് വീണ്ടും ഒരിക്കൽ കൂടി ചെയ്‌തെന്ന് മാത്രം. ഇത്തരം വിജയങ്ങൾ സന്തോഷം നൽകുന്നു.” താരം പറഞ്ഞു.
“രാഹുൽ അത് വളരെ എളുപ്പമാക്കി. ക്രെഡിറ്റ് അവനാണ്. അവൻ ക്രീസിൽ എത്തിയ ശേഷം കളി മാറി . ഈ വിജയങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാൻ കരുതുന്നു. ലീഗിന്റെ അവസാന ഘട്ടത്തിൽ ഇത് വളരെ വലിയ പങ്ക് വഹിക്കുന്നു. അടുത്ത മത്സരത്തിൽ ഞങ്ങൾക്ക് മികച്ച വിജയം കണ്ടെത്താൻ ഈ വിജയം ഊർജം നൽകും. അടുത്ത മത്സരത്തിന് മുമ്പ് ഞങ്ങൾക്ക് അഞ്ച്, ആറ് ദിവസത്തെ ഇടവേളയുണ്ട്, അത് ഞങ്ങൾക്ക് ഗുണം ചെയ്യും”റാഷിദ് ഖാൻ പറഞ്ഞു.
Read more
ലോവർ-ഓർഡർ ഇരുവരും ചേർന്ന് 14 പന്തിൽ 38 റൺസിൻ്റെ മികച്ച കൂട്ടുകെട്ട് കൂട്ടിച്ചേർത്തു, ടെവാതിയ 11 പന്തിൽ 22 റൺസ് സംഭാവന ചെയ്തപ്പോൾ റാഷിദ് 11 പന്തിൽ 24 റൺസുമായി പുറത്താകാതെ നിന്നു.