Ipl

'ആ ക്യാച്ചിന് ഒരു ഗോള്‍ഡ് മെഡല്‍ നല്‍കൂ, ഫ്രെയിം ചെയ്ത് എക്കാലത്തേയും മികച്ച ക്യാച്ചുകളില്‍ ഒന്നായി തൂക്കൂ'

നിതിന്‍ പി.കെ

ഓപ്പണേഴ്‌സ് ഔട്ടാവാത്തതുകൊണ്ട് വണ്‍ഡൗണ്‍ ബാറ്റ്‌സ്മാന് ബാറ്റിങ്ങിന് അവസരം കിട്ടാതെ വരുന്നത് ടി20 ക്രിക്കറ്റില്‍ വളരെ അപൂര്‍വ്വമാണ്. പക്ഷേ ഇന്ന് അങ്ങനൊരു ദിവസമായിരുന്നു.
അതും ആദ്യ ഇന്നിംഗ്‌സില്‍. ലഖ്‌നൗവിന് വേണ്ടി One-Down ല്‍ ഇറങ്ങേണ്ടിയിരുന്ന എവിന്‍ ലൂയിസിന് അവസരം കിട്ടിയില്ല. മത്സരം അവസാനിക്കാന്‍ രണ്ട് ബോള്‍ മാത്രം ബാക്കിയുള്ളതുവരെ എവിന്‍ ലൂവിസ് ചിത്രത്തില്‍ പോലും ഇല്ലായിരുന്നു. പക്ഷേ മത്സരത്തിന്റെ വിധി നിര്‍ണയിച്ച ഇരുപതാം ഓവറിലെ അഞ്ചാം ബോള്‍.

അവസാന ഓവറില്‍ കെകെആറിന് ജയിക്കാന്‍ വേണ്ടത് 21 റണ്‍സ്. ലഖ്‌നൗവിന് വേണ്ടി ബോള്‍ ചെയ്യാനുള്ളത് മാര്‍ക്കസ് സ്റ്റോയിന്‍സ്. ആദ്യ നാലു ബോളുകള്‍ 4, 6, 6, 2. ക്രീസില്‍ നിന്ന് തകര്‍ത്താടി റിങ്കു സിങ്ങ് എന്ന 24 വയസ്സുകാരന്‍ പയ്യന്‍. അപ്പുറത്ത് തീ കത്തിച്ച് സുനില്‍ നരൈനും.

210/0 എന്ന ഗംഭീര ടോട്ടല്‍ നേടിയിട്ടും ലഖ്‌നൗ മത്സരം കൈവിട്ടെന്ന് ഉറപ്പിച്ച നിമിഷം. കെകെആറിന് ജയിക്കാന്‍ ഇനി വേണ്ടത് രണ്ട് ബോളില്‍ 3 റണ്‍സ്. അടുത്തത് ഇരുപതാം ഓവറിലെ അഞ്ചാം ബോള്‍. സ്റ്റോയിന്‍സിന്റെ ഓഫ്സ്റ്റമ്പിന് പുറത്തായുള്ള ഫുള്‍ടോസ് ബോള്‍. റിങ്കു സിംഗിന് ഡ്രൈവ് മിസ്സാകുന്നു. പന്ത് കവറിലേക്ക് പൊങ്ങുന്നു.

രണ്ട് ഫീല്‍ഡര്‍മാര്‍ക്കിടയിലേക്ക് No Man Standing ല്‍ പന്ത് വീഴുമെന്ന് കരുതുന്ന നിമിഷം. ആ ഫീല്‍ഡര്‍മാരിലൊരാള്‍ എവിന്‍ ലുവീസ് ആയിരുന്നു. ഒറ്റക്കാലില്‍ Slide ചെയ്ത് തെന്നി നീങ്ങി, ഇടതുകൈ നീട്ടി ഒറ്റക്കൈ കൊണ്ട് അവിശ്വസനീയമായ ആംഗിളില്‍ ഡൈവ് ചെയ്ത് എവിന്‍ ലൂവിസ് ആ പന്ത് കയ്യിലൊതുക്കുന്നു. അസാധ്യം എന്നല്ലാതെ വേറൊന്നും പറയാന്‍ കഴിയില്ല.

An Absolute Screamer. The Game. The Set. And The Match. A Crucial Wicket and a Dot Ball For LSG. Espn cricinfo യില്‍ കമന്ററി വന്നത്. ഇങ്ങനെയാണ്. ‘ആ ക്യാച്ചിനൊരു ഗോള്‍ഡ് മെഡല്‍ നല്‍കൂ.
ആ ക്യാച്ച് ഫ്രെയിം ചെയ്ത് എക്കാലത്തേയും മികച്ച ക്യാച്ചുകളൊന്നായി IPL Hall Of Fame ല്‍ തൂക്കൂ’ എന്നാണ്. ഒറ്റ ക്യാച്ചുകൊണ്ട് ഒരു മാച്ചിലെവിടെയും ചിത്രത്തില്‍ പോലും ഇല്ലാതിരുന്ന ഒരാള്‍ മാച്ച് വിന്നറായി മാറുന്ന അപൂര്‍വ്വ സുന്ദര നിമിഷം..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു