ഐപിഎല്ലിലടക്കം മോശം ഫോം തുടരുന്ന ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലി നിരവധി വിമര്‍ശനങ്ങള്‍ക്കാണ് വിധേയനാകുന്നത്. ഇടയ്ക്ക് അര്‍ദ്ധ സെഞ്ച്വറി നേടി പ്രതീക്ഷ നല്‍കിയെങ്കിലും കാര്യങ്ങള്‍ വീണ്ടും പഴയതിലേക്ക് പോയി. ഈ സീസണില്‍ മൂന്നു തവണ താരം ഗോള്‍ഡന്‍ ഡക്കായും പുറത്തായി. ഈ ദുര്‍ഘട ഘട്ടത്തില്‍ താരത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം അമിത് മിശ്ര.
‘വിരാട് കോഹ്ലിക്ക് ബാറ്റിംഗില്‍ ഉപദേശം നല്‍കുന്നത് സൂര്യന് നേര്‍ക്ക് ടോര്‍ച്ച് കാണിക്കുന്നതിന് തുല്യമാണ്. അവന്‍ ഏതാനും മത്സരങ്ങള്‍ക്കകം എന്നത്തേയും പോലെ ശക്തമായി തിരിച്ചുവരും. 2014 ലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം അദ്ദേഹം അത് ചെയ്തു. അവന്‍ അത് വീണ്ടും ചെയ്യും’ മിശ്ര ട്വീറ്റ് ചെയ്തു.
ഐപിഎല്ലില്‍ ഈ സീസണില്‍ 12 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 216 റണ്‍സാണ് കോഹ് ലിയുടെ അക്കൗണ്ടിലുള്ളത്. ഇന്നലെ സണ്‍റൈസേഴ്‌സിനെതിരായി നടന്ന മത്സരത്തില്‍ കോഹ്‌ലി ആദ്യ ബോളില്‍ തന്നെ പുറത്തായി. ജഗദീഷ് സുചിത്തിന്റെ പന്തിലാണ് കോഹ്‌ലി ഗോള്‍ഡന്‍ ഡെക്കായത്. നേരത്തെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ആദ്യ പാദ മത്സരത്തിലും കോഹ്‌ലി ഗോള്‍ഡന്‍ ഡെക്കായിരുന്നു. മാര്‍ക്കോ ജാന്‍സനാണ് അന്ന് കോഹ്‌ലിയെ പുറത്താക്കിയത്.
ആദ്യമായാണ് ഒരു ആര്‍സിബി താരം ഒരു സീസണില്‍ മൂന്ന് തവണ ഗോള്‍ഡന്‍ ഡെക്കാകുന്നത്. വാലറ്റം പോലും ഇതുവരെ നേരിടാത്ത നാണക്കേടാണ് ഇതിഹാസവും മുന്‍ ആര്‍സിബി നായകനും ഐപിഎല്ലിലെ റണ്‍വേട്ടക്കാരിലെ ഒന്നാമനുമായ കോഹ്‌ലിക്ക് ഇപ്പോള്‍ നേരിടേണ്ടി വന്നിരിക്കുന്നത്.