നൈറ്റ് പാര്‍ട്ടിയിലെ മദ്യപാനം: ഗ്ലെന്‍ മാക്‌സ്‌വെല്‍ ആശുപത്രിയില്‍, ദുരൂഹത

ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. അവിടെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. ചികിത്സയ്ക്ക് ശേഷം താരം ആശുപത്രി വിട്ടു.

കഴിഞ്ഞ ദിവസം അഡ്‌ലെയ്ഡില്‍ നടന്ന നൈറ്റ് പാര്‍ട്ടിക്ക് പിന്നാലെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവം നടക്കുമ്പോള്‍ ഓസ്ട്രേലിയന്‍ മുന്‍ താരം ബ്രെറ്റ്‌ലിയും ഭാഗമായ സിക്സ് ആന്റ് ഔട്ട് എന്ന റോക് ബാന്‍ഡ് നടക്കുന്നുണ്ടായിരുന്നു. എന്താണ് ശരിക്കും സംഭവിച്ചത് എന്നതില്‍ വ്യക്തതയില്ല. സംഭവത്തില്‍ ക്രിക്കറ്റ് ആസ്ട്രേലിയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അടുത്തിടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ടീമില്‍ നിന്ന് മാക്‌സ്‌വെല്ലിനെ ഒഴിവാക്കിയിരുന്നു. ബിഗ് ബാഷ് ലീഗ് 2024 ലെ മോശം ഫലങ്ങള്‍ക്ക് ശേഷം അദ്ദേഹം അടുത്തിടെ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത്‌നിന്ന് രാജിവച്ചിരുന്നു.

Read more

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയാണ് ഇനി മാക്‌സ്‌വെല്‍ ഓസ്ട്രേലിയന്‍ കുപ്പായത്തില്‍ ഇറങ്ങാനിരിക്കുന്ന മത്സരം. ഫെബ്രുവരി ഒന്‍പത് മുതലാണ് ടി20 പരമ്പര.