പോയി ചാവടാ! ട്വിറ്ററിൽ ട്രെൻഡിംഗ് ആയി ഹാർദിക് പാണ്ഡ്യ വധം നടത്തി ആരാധകർ; ഇത്തവണ മുംബൈ ഇന്ത്യൻസ് പേടിക്കേണ്ടത് എതിരാളികളെയല്ല സ്വന്തം ഫാൻസിനെ തന്നെ

IPL 2024 സീസണ് മുന്നോടിയായി ഹാർദിക് പാണ്ഡ്യയുടെയും മാർക്ക് ബൗച്ചറിൻ്റെയും പത്രസമ്മേളനത്തിന് ശേഷം മുംബൈ ഇന്ത്യൻസിന് സോഷ്യൽ മീഡിയയിൽ വൻ തിരിച്ചടി കിട്ടിയിരിക്കുകയാണ്‌. അസംതൃപ്തരായ ആരാധകർ എക്‌സിൽ #RIPHardikPandya ട്രെൻഡുചെയ്യുന്നു. ഇത് ഇന്ത്യയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്താണ് ട്രെൻഡ് ചെയ്യുന്നത്.

രോഹിത് ശർമ്മയെ പുറത്താക്കി മുംബൈ ഇന്ത്യൻസ് ഹാർദിക് പാണ്ഡ്യയയെ നായകനാക്കി നിയമിച്ചത് വലിയ രീതിയിൽ വിവാദങ്ങൾക്ക് കാരണമായിരുന്നു. രോഹിത്തിന്റെ പെട്ടെന്ന് ഒരു സുപ്രഭാത്തിൽ നായകസ്ഥാനത്ത് നിന്നും നീക്കിയത് എന്തിനാണെന്ന് മനസിലാക്കാത്ത ആരാധകർ മാനേജ്മെന്റിന് എതിരെ തിരിഞ്ഞു. സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് കിട്ടിയത്.

ഗുജറാത്ത് ടൈറ്റൻസിലേക്ക് അവിടെ നായകനായി അവസരം കിട്ടിയപ്പോൾ പെട്ടെന്ന് ഒരു സുപ്രഭാത്തിൽ പോയ ആളായിരുന്നു ഹാർദിക്. അവസരം കിട്ടിയപ്പോൾ മുംബൈ ഇന്ത്യൻസിനെ അവിടെ വെച്ച് ട്രോളിയ താരം അന്ന് തന്നെ മുംബൈ ആരാധകരുടെ കരടായിരുന്നു. അതിനിടയിൽ ക്യാപ്റ്റൻസി മാറ്റം കൂടി ആയപ്പോൾ ആരാധകർ കട്ട കലിപ്പിലായി. ജസ്പ്രീത് ബുംറയും സൂര്യകുമാർ യാദവും സോഷ്യൽ മീഡിയയിൽ തങ്ങളുടെ നിരാശ പ്രകടിപ്പിച്ചു.

രോഹിതിൻ്റെ ഭാര്യ റിതിക സജ്‌ദെ ഒരു പടി മുന്നോട്ട് പോയി രോഹിതിനെ പുറത്താക്കിയതിനെക്കുറിച്ചുള്ള ബൗച്ചറിൻ്റെ പ്രസ്താവനയെ വിമർശിച്ചു. അതേസമയം ഇന്നലെ പത്രസമ്മേളനത്തിൽ രോഹിത്തിനെ കുറിച്ചും അദ്ദേഹത്തെ പുറത്താക്കുന്നതിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ചും ചോദിച്ചപ്പോൾ മറുപടി നൽകാൻ ഹാർദിക്കും ബൗച്ചറും തയ്യാറായില്ല.

രണ്ടുപേരും ആ ചോദ്യത്തിന് ഉത്തരം നല്കാൻ യാതൊരു തയ്യാറെടുപ്പും ഇല്ലാതെയാണ് വന്നതെന്ന് വ്യക്തമായിരുന്നു. പിന്നാലെയാണ് #RIPHardikPandya ട്രെൻഡിങ്ങിൽ വന്നത്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം