'ഗുഡ്നൈറ്റ് മരുമക്കളേ...': ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ വിജയത്തിന് ശേഷം യുവരാജ് പങ്കുവെച്ച എക്സ് പോസ്റ്റ് വൈറലാകുന്നു

ടി20 ലോകകപ്പിന്റെ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വിജയിച്ചതിന് പിന്നാലെ ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിംഗിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എക്സിലെ പോസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച യുവരാജ് ‘ഗുഡ് നൈറ്റ് മരുമക്കളേ’ എന്ന് കുറിച്ച് ഇംഗ്ലണ്ടിനെ കുടുക്കുകയും ചെയ്തു. എസെക്‌സില്‍ ജനിച്ച ബ്രിട്ടീഷ് മോഡല്‍ ഹേസല്‍ കീച്ചിനെയാണ് യുവരാജ് വിവാഹം കഴിച്ചിരിക്കുന്നത്. അങ്ങനെ ഇംഗ്ലണ്ടുമായി താരത്തിന് അടുത്ത ബന്ധമുണ്ട്.

വ്യാഴാഴ്ച ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ടി20 ലോകകപ്പ് 2022 സെമി ഫൈനലിലെ തോല്‍വിക്ക് പ്രതികാരം ചെയ്തു. ഇതോടെ 12 മാസത്തിനുള്ളില്‍ മൂന്ന് ഐസിസി ഗ്ലോബല്‍ ഫൈനലുകളില്‍ രാജ്യത്തെ നയിക്കുന്ന ആദ്യ ഇന്ത്യന്‍ നായകനായി രോഹിത് ശര്‍മ്മ മാറി.

ഇന്ത്യയുടെ ഓള്‍റൗണ്ട് ബോളിംഗ് ആക്രമണവും ട്രാക്കിന്റെ സ്വഭാവവും കണക്കിലെടുക്കുമ്പോള്‍, രോഹിതിന്റെ ആളുകള്‍ ടോട്ടല്‍ പ്രതിരോധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അവര്‍ അത് നന്നായി ചെയ്യുകയും ചെയ്തു. 17-ാം ഓവറില്‍ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു.

പവര്‍പ്ലേയില്‍ അക്‌സര്‍ പട്ടേലിനെ ഉപയോഗിക്കാനുള്ള രോഹിതിന്റെ തീരുമാനം ഒരു മാസ്റ്റര്‍സ്‌ട്രോക്ക് ആണെന്ന് തെളിഞ്ഞു. ഇടങ്കയ്യന്‍ സ്പിന്നര്‍ തുടര്‍ച്ചയായി രണ്ട് തവണ ഇംഗ്ലണ്ടിനെ പ്രഹരിച്ചു. അതില്‍ നിന്ന് ഇംഗ്ലണ്ടിന് കരകയറാന്‍ കഴിഞ്ഞില്ല.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ