Ipl

ഫൈനല്‍ പോരാട്ടം ആരൊക്കെ തമ്മില്‍?; പ്രവചനവുമായി ഇംഗ്ലണ്ട് താരം

ഐപിഎല്ലിന്റെ ക്വാളിഫയര്‍ പോരാട്ടങ്ങള്‍ പടിവാതില്‍ക്കെ എത്തിനില്‍ക്കവെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്നറും ഐപിഎല്‍ കമന്റേറ്ററുമായ ഗ്രേയം സ്വാന്‍. ഈ സീസണിലെ ഏറ്റവും ശക്തരായ രണ്ട് പേരെ തന്നെയാണ് ഫൈനലിസ്റ്റുകളായി സ്വാന്‍ പ്രവചിച്ചിരിക്കുന്നത്.

‘ഇന്ന് നടക്കാനിരിക്കുന്ന ക്വാളിഫയര്‍ വണ്ണില്‍ ഗുജറാത്തിനെതിരേ ജയിച്ച് രാജസ്ഥാന്‍ ഫൈനലില്‍ കടക്കും. ഗുജറാത്തും രാജസ്ഥാനുമാണ് ഈ സീസണിലെ ഏറ്റവും മികച്ച രണ്ടു ടീമുകളെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ടു തന്നെ ഫൈനലിലും ഇവര്‍ തമ്മില്‍ തന്നെയായിരിക്കും നേര്‍ക്കുനേര്‍ വരിക’ സ്വാന്‍ പറഞ്ഞു.

സെമി ഫൈനലിലു തുല്യമാണ് ഇന്നത്തെ മല്‍സരം. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരാണ് ഗുജറാത്ത് ടൈറ്റന്‍സ്. രണ്ടാമത് രാജസ്ഥാന്‍ റോയല്‍സും. അതിനു ശേഷം എലിമിനേറ്ററില്‍ മൂന്നാമതെത്തിയ കെഎല്‍ രാഹുലിന്റെ ലഖ്നൗ സൂപ്പര്‍ ജയന്റ്സും നാലാസ്ഥാനക്കാരായ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും.

ക്വാളിഫയര്‍ വണ്ണില്‍ തോല്‍ക്കുന്നവരും എലിമിനേറ്ററില്‍ ജയിക്കുന്നവരും തമ്മിലാണ് ക്വാളിഫയര്‍ രണ്ടില്‍ കൊമ്പുകോര്‍ക്കുക. ഇതിലെ വിജയികളായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീം. അടുത്ത ഞായറാഴ്ച അഹമ്മദാബാദിലാണ് ഫൈനല്‍.

Latest Stories

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി