അതിനിർണായകമായ ടോസ് ജയിച്ച് ഗുജാറാത്ത് ബൗളിംഗ് തിരഞ്ഞെടുത്തു. മഴ പെയ്തതിനാൽ രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് അനുകൂലമാകും പിച്ചിലെ സാഹചര്യമെന്നുറപ്പാണ്.
അതിനാൽ തന്നെ കൂടുതൽ ആലോചനകൾ ഒന്നുമില്ലാതെ ടോസ് നേടിയ പാണ്ഡ്യ ബോളിംഗ് തിരഞ്ഞെടുത്തു. ഫെർഗൂസണ് പകരം അൻസാരി ജോസഫിന് അവസരം നൽകി. രാജസ്ഥാനിൽ മാറ്റങ്ങൾ ഒന്നുമില്ല.
ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): വൃദ്ധിമാൻ സാഹ(പ), ശുഭ്മാൻ ഗിൽ, മാത്യു വെയ്ഡ്, ഹാർദിക് പാണ്ഡ്യ(സി), ഡേവിഡ് മില്ലർ, രാഹുൽ ടെവാതിയ, റാഷിദ് ഖാൻ, രവിശ്രീനിവാസൻ, സായ് കിഷോർ, യാഷ് ദയാൽ, അൽസാരി ജോസഫ്, മുഹമ്മദ് ഷമി
രാജസ്ഥാൻ റോയൽസ് (പ്ലേയിംഗ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ (w/c), ദേവദത്ത് പടിക്കൽ, രവിചന്ദ്രൻ അശ്വിൻ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, റിയാൻ പരാഗ്, ട്രെന്റ് ബോൾട്ട്, പ്രസിദ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹൽ, ഒബേദ് മക്കോയ്
എന്തായാലും ടോസ് നഷ്ടപ്പെട്ടെങ്കിലും വലിയ സ്കോർ പടുത്തുയർത്തി സമ്മർദ്ദം ഗുജറാത്തിന് നൽകാനാകും രാജസ്ഥാൻ ശ്രമം.