അവസാന ഓവറില്‍ ധോണി ആ റിസ്ക് എടുത്തില്ലായിരുന്നെങ്കില്‍ പാകിസ്ഥാന്‍ കിരീടം ചൂടിയേനെ; വെളിപ്പെടുത്തലുമായി മിസ്ബാ ഉള്‍ ഹഖ്

ജോഹന്നാസ്ബര്‍ഗില്‍ നടന്ന 2007 പ്രഥമ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരായ തന്റെ രാജ്യത്തിന്റെ തോല്‍വിയെക്കുറിച്ച് ഓര്‍മ്മകള്‍ പങ്കുവെച്ച് പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം മിസ്ബാ-ഉള്‍-ഹഖ്. ആ മത്സരത്തില്‍ 38 പന്തില്‍ നാല് സിക്സറുകള്‍ സഹിതം 43 റണ്‍സ് നേടിയ മിസ്ബയാണ് മത്സരത്തില്‍ പാകിസ്ഥാനായി നിര്‍ണായക പങ്ക് വഹിച്ചത്.

അവസാന ഓവറില്‍ ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ 13 റണ്‍സ് ആയിരുന്നു പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ജോഗീന്ദര്‍ ശര്‍മ്മയായിരുന്നു അവാസന ഓവര്‍ എറിയാനെത്തിയത്. അവസാന നാല് പന്തില്‍ ആറ് റണ്ടസ് വേണമെന്നിരിക്കെ മിസ്ബയുടെ റാംപ് ഷോട്ട് ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ എസ്. ശ്രീശാന്തിന്റെ കൈകളില്‍ അവസാനിച്ചു. ഇത് ഇന്ത്യയ്ക്ക് കന്നി ടി20 ലോകകപ്പ് കിരീടം സമ്മാനിച്ചു.

ഒരു സ്പിന്നര്‍ക്ക് പകരം ജോഗീന്ദര്‍ ശര്‍മ്മ അവസാന ഓവര്‍ എറിയുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നതായി സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഒരു അഭിമുഖത്തില്‍ മിസ്ബ വെളിപ്പെടുത്തി. ഒരു വശത്ത് ചെറിയ ബൗണ്ടറി ആയതിനാല്‍ നിര്‍ണായകമായ അവസാന ഓവറില്‍ ഒരു സ്പിന്നറെ ഇന്ത്യ ഉപയോഗിക്കുന്നത് അപകടകരമാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഒരു സ്പിന്നറെ ബൗണ്ടറികള്‍ക്കായി അടിക്കുന്നത് എളുപ്പമാണെന്ന് മിസ്ബ വിശ്വസിച്ചു, ജോഗീന്ദറിനെപ്പോലെയുള്ള ഒരു മീഡിയം പേസര്‍ ഇന്ത്യക്ക് സുരക്ഷിതമായ തിരഞ്ഞെടുപ്പായെന്ന് അദ്ദേഹം പറഞ്ഞു.

ആരാണ് ഓവര്‍ ബോള്‍ ചെയ്യാന്‍ പോകുന്നതെന്ന് എനിക്കറിയാമായിരുന്നു, അത് സ്പിന്‍ ആയിരിക്കില്ല. ജോഗീന്ദര്‍ ശര്‍മ്മ മാത്രമാണ് ഇപ്പോള്‍ അവരുടെ മുന്നിലുള്ള ഏക പോംവഴി. സൈഡിലെ ബൗണ്ടറി വളരെ ചെറുതായതിനാല്‍ അത് ഒരു സ്പിന്നര്‍ ആകില്ലെന്ന് എനിക്കറിയാമായിരുന്നു. ഒരു സ്പിന്നര്‍ക്ക് ആ ഓവര്‍ ബോള്‍ ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും. എനിക്ക് അവരെ സൈഡ് ബൗണ്ടറിയിലേക്ക് അനായാസം അടിക്കാമായിരുന്നു- മിസ്ബ പറഞ്ഞു.

അവസാന ഓവറില്‍ ഹര്‍ഭജന്‍ സിംഗിനെ മറികടന്ന് ജോഗീന്ദറിനെ തിരഞ്ഞെടുത്തതിന് അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ മിസ്ബ അഭിനന്ദിച്ചു. ഈ നീക്കത്തിന് പിന്നിലെ തന്ത്രപരമായ മിടുക്ക് അദ്ദേഹം സമ്മതിച്ചു. പാകിസ്ഥാന്റെ അവസാന വിക്കറ്റായതിനാല്‍ അന്തിമഫലം ഫീല്‍ഡിംഗിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ധോണി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മിസ്ബ ചൂണ്ടിക്കാട്ടി. ഒരു മീഡിയം പേസറെ തിരഞ്ഞെടുത്തതിലൂടെ, ബൗണ്ടറി വഴങ്ങാനുള്ള സാധ്യത ധോണി കുറച്ചു, ധോണി എടുത്ത അപകടസാധ്യതയെ മിസ്ബ അഭിനന്ദിച്ചു.

Latest Stories

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം