അങ്ങനെ പുറത്താക്കിയിരുന്നെങ്കിൽ പന്തൊന്നും സ്റ്റേറ്റ് ടീമിൽ പോലും കാണില്ലായിരുന്നു, ദ്രാവിഡ് സർ അർപ്പിച്ചത് വലിയ വിശ്വാസം; തുറന്നുപറഞ്ഞ് ആവേഷ് ഖാൻ

ആദ്യ മൂന്ന് മത്സരങ്ങളിൽ മോശം പ്രകടനം നടത്തിയിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യിൽ തന്നെ വിശ്വസിച്ച് ടീമിൽ ഉൾപ്പെടുത്തിയതിന് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനോട് യുവ ഇന്ത്യൻ പേസർ അവേഷ് ഖാൻ നന്ദി അറിയിച്ചു. ആദ്യ മൂന്ന് മത്സരങ്ങളിലെ മോശം പ്രകടനത്തിന് ഒരുപാട് വിമർശനം കേട്ട ആവേശാണ് അവസാനം തിളങ്ങി ഇന്ത്യയെ പരമ്പര സമനിലയാക്കാൻ സഹായിച്ചത്.

25 കാരനായ ഫാസ്റ്റ് ബൗളർ പരമ്പരയിലെ ആദ്യ മൂന്ന് ടി20 ഐകളിൽ 0/35, 0/17, 0/35 എന്നിങ്ങനെ വളരെ മോശം പ്രകടനമാണ് നടത്തിയത്. വെള്ളിയാഴ്ച (ജൂൺ 17) രാജ്‌കോട്ടിൽ നടന്ന നാലാം ടി20യിൽ വെറും 18 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത് തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞു. ഓവറിൽ 3 വിക്കറ്റെടുത്ത താരത്തിന്റെ ഓവറാണ് ദക്ഷിണാഫ്രിക്കയെ വരിഞ്ഞുമുറുക്കിയത്. വിജയത്തോടെ പരമ്പര 2-2 സമനിലയിലാക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നു.

ദ്രാവിഡിനെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെ;

“നാല് മത്സരങ്ങളായി ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരുന്നില്ല . അതിനാൽ ക്രെഡിറ്റ് രാഹുൽ (ദ്രാവിഡ്) സാറിന്. എല്ലാവർക്കും അവസരങ്ങൾ നൽകുകയും അവർക്ക് വേണ്ടത്ര മത്സരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഒന്നോ രണ്ടോ മോശം പ്രകടനങ്ങൾക്ക് ശേഷം അദ്ദേഹം ഒരു കളിക്കാരനെ ഒഴിവാക്കുന്നില്ല. ഒന്നോ രണ്ടോ മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരിൽ ഒരു താരത്തെ വിലയിരുത്തരുത്. ദ്രാവിഡ് സാറിന്റെ വിശ്വാസമാണ് എന്റെ മികച്ച പ്രകടനത്തിന്റെ കാര്യം.”

Latest Stories

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം