ചതി നിറഞ്ഞ ബോളുകള്‍, വളരെയധികം കഴിവുകള്‍ ഉണ്ടായിരുന്നുവെങ്കിലും തികച്ചും അണ്ടര്‍റേറ്റഡായി പോയ ഒരു ബോളര്‍

ഷമീല്‍ സലാഹ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സൗത്താഫ്രിക്കക്ക് ഉണ്ടായിരുന്ന നീണ്ട വിലക്കിന് ശേഷമുള്ള മടങ്ങിവരവില്‍, ടീമിലെ മറ്റ് പലരെയും പോലെ അല്പം വൈകി ഏതാണ്ട് മുപ്പതാം വയസ്സിലേക്ക് അടുക്കുമ്പോഴാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടന്ന് വരാന്‍ ഫാനി ഡിവില്ലേഴ്‌സിനും യോഗമുണ്ടായത്. പിന്നീട് അഞ്ചോ, ആറോ വര്‍ഷങ്ങള്‍ മാത്രം നീണ്ട ഹൃസ്വമായ ഒരു കരിയര്‍..

പക്ഷെ, ഒരു പേസ് ബൗളറെ സംബന്ധിച്ച് കളി മതിയാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തേണ്ട പ്രായത്തില്‍ അന്താരാഷ്ട്ര മത്സര രംഗത്ത് വന്ന് ഫാനി കാണിച്ച തിളക്കമാര്‍ന്ന പ്രകടനങ്ങളിലൂടെ ഫാനിയുടെ കളികണ്ട ഏതൊരാള്‍ക്കും അയാളെ കുറിച്ചോര്‍ക്കാന്‍ ആ ഹൃസ്വമായ കരിയറില്‍ തന്നെ ധാരാളം ഉണ്ടാവും..

പ്രത്യേക തരം ബൗളിങ്ങ് ആക്ഷനുമായി കൃത്യമായ ലൈനും, ലെങ്തും, സ്വിങ്ങും, തന്റെ സ്‌പെഷല്‍ ഐറ്റമായ അങ്ങേയറ്റം ചതി നിറഞ്ഞ സ്ലോ ബോളുകളും, യോര്‍ക്കറുകളുമെല്ലാം അടങ്ങിയിരുന്ന എഫക്ടീവ് വേരിയേഷന്‍ നിറഞ്ഞ ഒരു പേസ് ബൗളര്‍.. ഇത്തരം കഴിവുകളെല്ലാം പ്രത്യേകിച്ചും ഏകദിന മത്സരങ്ങളില്‍ അയാളുടെ പന്തുകളില്‍ സ്‌കോര്‍ ചെയ്യാന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ഏറെ ബുദ്ധിമുട്ടാക്കി.

തന്റെ തന്ത്രപരമായ ബൗളിങ്ങിലൂടെ അന്നത്തെ ലോകത്തിലെ സകല മുന്‍നിര ബാറ്റ്‌സ്മന്മാരെയും അയാള്‍ വെള്ളം കുടിപ്പിക്കുകയും ചെയ്തു. ഒരു സ്ഥിരമായ വിക്കറ്റ് ടേക്കര്‍ എന്നതിനേക്കാളും , ഏറ്റവും മികച്ച എക്കണോമിക്കല്‍ നിരക്കിലൂടെ ഒരു അറു പിശുക്കനായ ബൗളര്‍ എന്നതായിരുന്നു അയാളുടെ പന്ത് കൊണ്ടുളള മഹത്വം. ആയതിനാല്‍ ആദ്യ ഓവറുകളും, ഡെത്ത് ഓവറുകളും റണ്‍ പിശുക്കിലൂടെ വളരെ ബുദ്ധിപരമായി എറിഞ്ഞ് കൊണ്ട് തന്നെ അന്നത്തെ സൗത്താഫ്രിക്കന്‍ ലൈന്‍ അപ്പിലെ ഏറ്റവും വിശ്വസനീമായ ഒരു ബൗളറും, ഒരു മാച്ച് വിന്നറുമായിരുന്നു ഫാനി ഡിവില്ലേഴ്‌സ്.

മറ്റൊരു തരത്തില്‍ പറയുമ്പോള്‍ ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ഡെത്ത് ഓവര്‍ ബൗളര്‍ ആയിരുന്നു ഫാനി. അത് 50-ാമത്തെ ഓവറാണെങ്കില്‍ പോലും 2 അല്ലെങ്കില്‍ 3 റണ്‍സില്‍ കൂടുതല്‍ വഴങ്ങില്ല എന്നതൊക്കെയാണ് ഫാനിയിലെ ഗുണങ്ങള്‍. അത് പോലെ തൊണ്ണൂറുകളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ സ്ഥിരമായി നിശബ്ദനാക്കിയ ഒരേയൊരു ബൗളര്‍ ഉണ്ടെങ്കില്‍ അതും ഫാനിയായിരിക്കും..

ടീമില്‍ ഫാനിയുടെ സഹ ബൗളറായിരുന്ന ഡൊണാള്‍ഡിനെതിരെയൊ, അല്ലെങ്കില്‍ അക്കാലത്തെ മറ്റ് ടീമുകളിലെ പ്രമുഖ ബൗളര്‍മാര്‍ക്കെതിരെയൊ ഒരിക്കല്‍ വീണ് പോയാലും മറ്റ് ചിലപ്പോള്‍ അവര്‍ക്കെതിരെ ആക്രമണമനോഭാവം കാണിച്ചിരുന്ന സച്ചിന്‍ ഫാനിയുടെ പന്തുകള്‍ക്ക് നേരെ ഒരിക്കല്‍ പോലും ഡൊമിനേറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് കാര്യം.
തന്റെ ആയുധപ്പുരയില്‍ സച്ചിനെതിരെ പന്തെറിയാനും, പുറത്താക്കാനുമുളള തന്ത്രങ്ങള്‍ ഫാനിക്ക് ഉണ്ടായിരുന്നു..

പ്രത്യേകിച്ചും ചതി നിറഞ്ഞ തന്റെ സ്ലോ ബോളുകള്‍ തന്നെയായിരുന്നു സച്ചിനെതിരെയുളള ഫാനിയുടെ പ്രധാന ആയുധവും. പന്തെറിയുന്ന കാര്യത്തില്‍ വളരെയധികം കഴിവുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഹൃസ്വമായ ഒരു കരിയര്‍ ആയത് കൊണ്ടോ മറ്റൊ തികച്ചും അണ്ടര്‍റേറ്റഡായി പോയ ഒരു ബൗളറാണ് ഫാനി ഡിവില്ലേഴ്‌സ്..

കുറച്ച് കൂടി ദീര്‍ഘമായ ഒരു കരിയര്‍ ഉണ്ടായിരുന്നേല്‍ ബൗളിങ്ങ് ലെജന്റുകളുടെ മുന്‍ നിരയില്‍ തന്നെ നിസ്വാര്‍ത്ഥനും, വിശാല ഹൃദയനുമായ കളിക്കാരനുമായിരുന്ന ആരാധകരുടെ പ്രിയപ്പെട്ട ഫാനിയും ഒരു പക്ഷെ ഇടം പിടിച്ചേനെ എന്ന് വിശ്വസിക്കുന്നു..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത