മറ്റേതെങ്കിലും രാജ്യത്തിന് വേണ്ടിയായിരുന്നു കളിച്ചിരുന്നെങ്കില്‍ അയാള്‍ ലോകത്തിലെ മികച്ച ഓള്‍റൗണ്ടര്‍ ആകുമായിരുന്നു!

കെനിയ ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടന്ന് വരുമ്പോള്‍ അവര്‍ക്ക് ഒരു ക്യാപ്റ്റന്‍ ഉണ്ടായിരുന്നു. അയാളും, ആ ടീമും ചിലപ്പോഴൊക്കെ എതിരാളികളെയും, ലോക ക്രിക്കറ്റിനെയും ഞെട്ടിച്ചു. അതിനായി ബാറ്റ് കൊണ്ടും, പന്തുകൊണ്ടും അയാള്‍ വിസ്മയം തീര്‍ത്തു. മാത്രവുമല്ല, വിക്കറ്റ് കീപ്പറായും സേവനമനുഷ്ഠിച്ചു.

തങ്ങള്‍ കളിച്ച ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റായ 1996 വില്‍സ് വേള്‍ഡ് കപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ചു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സെന്‍സേഷണല്‍ വിജയത്തില്‍ നിര്‍ണ്ണായകമായി മാന്‍ ഓഫ് ദി മാച്ചിലൂടെ ആ ക്യാപ്റ്റന്റെ പന്തുകൊണ്ടുള്ള വിസ്മയത്തിലൂടെയായിരുന്നു.

1998ലെ കൊക്കോ-കോള ട്രിയാന്‍ഗുലര്‍ ട്രൈ സീരീസില്‍ ഗ്വാളിയോറില്‍ (ചിത്രത്തില്‍) വെച്ച് ഇന്ത്യയെ വീഴ്ത്തി മാന്‍ ഓഫ് ദി മാച്ചു നേടുമ്പോള്‍ അവിടെ ബാറ്റ് കൊണ്ടും പന്തു കൊണ്ടും ഉള്ള വിസ്മയത്തിലൂടെ ആയിരുന്നു. ഇന്ത്യന്‍ ബൗളിംഗിനെ തൂക്കിയടിച്ച 5 സിക്‌സറുകളോടെ നേടിയ 83 റണ്‍സും, 3 വിക്കറ്റും.

Maurice Odumbe - CricIndeed

2003 വേള്‍ഡ് കപ്പില്‍ കെനിയ സെമി ഫൈനലിലേക് കടക്കുമ്പോള്‍ അവര്‍ക്കായി ഏറ്റവും കൂടുതല്‍ റണ്‍സും, ഏറ്റവും കൂടുതല്‍ വിക്കറ്റും ആ കളിക്കാരനില്‍ നിന്നുമായിരുന്നു.അങ്ങനെ പല പ്രകടനങ്ങളും.

നിര്‍ഭാഗ്യവശാല്‍, ക്രിക്കറ്റ് അഴിമതി ആരോപണത്തിലൂടെ അവരുടെ പ്രചോധനാത്മകമായ ആ മുന്‍ ക്യാപ്റ്റനെ 2004ല്‍ 5 വര്‍ഷത്തേക്ക് വിലക്കപ്പെട്ടു. അതോട് കൂടി കെനിയന്‍ ക്രിക്കറ്റ് ഒരു ഉയരത്തിന് ശേഷം തകരുകയായിരുന്നു എന്നു പറയാം.
സഹ അസോസിയേറ്റ്സിനെതിരെ പോലും കെനിയയുടെ പ്രകടനങ്ങള്‍ ക്രമാനുഗതമായി മോശമായി.

കെനിയയുടെ ഒരു യഥാര്‍ത്ഥ അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിക്കാരില്‍ ഒരാളായിരുന്നു അയാള്‍. മറ്റേതെങ്കിലും രാജ്യത്തിന് വേണ്ടിയായിരുന്നു കളിച്ചിരുന്നെങ്കില്‍, പരിമിത ഓവര്‍ ക്രിക്കറ്റിലെ വളരെ കഴിവുള്ള ഒരു ഓള്‍റൗണ്ടറായും മാറുമായിരുന്നു. മൗറീസ് ഒഡുംബെ..

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍