Ipl

ചെന്നൈയിലോ മുംബൈയിലോ ആണ് കളിച്ചിരുന്നതെങ്കില്‍ അയാള്‍ക്ക് ഈ ഗതി വരില്ലായിരുന്നു

മാത്യൂസ് റെന്നി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എന്നും അധികം ആരും ശ്രദ്ധിക്കപ്പെടാത്ത എന്നാല്‍ അതിമനോഹരമായി കളിക്കുന്ന ചില കളിക്കാര്‍ ഉണ്ടാവും. അവര്‍ക്ക് ആര്‍ക്കും ഉയര്‍ന്ന പ്രൈസ് ടാഗ് ഉണ്ടാകില്ല. അവരാരും തങ്ങള്‍ കളിക്കുന്ന ടീമില്‍ താരപരിവേഷമുള്ളവര്‍ ആയിരിക്കില്ല. പക്ഷെ ഒന്നുണ്ട് ടീമിന്റെ ഏതു ആപത്തു ഘട്ടങ്ങളിലും ടീമിന് ആവശ്യമുള്ളപ്പോഴും അവര്‍ തങ്ങളുടെ കളിയുടെ ഏറ്റവും മികച്ചത് നല്‍കും.

ഇന്ന് എനിക്ക് പറയാനുള്ളതും ഇത്തരത്തിലുള്ള ഒരു കളിക്കാരനെ പറ്റിയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ മികച്ച കണ്ട് പിടിത്തങ്ങളില്‍ ഒന്നെന്ന് നിസംശയം പറയാന്‍ കഴിയുന്ന ഒരു താരത്തെ പറ്റി. പ്രശംസകള്‍ കൊണ്ട് അദ്ദേഹത്തെ ആരും മൂടി കണ്ടിട്ടില്ല. അതില്‍ അയാള്‍ക് ഒരു പരിഭവവും കാണുകയുമില്ല. അതെ, അര്‍ഷദീപ് സിംഗ് എന്ന പഞ്ചാബ് കിങ്‌സിന്റെ ഇടകയ്യന്‍ ഫാസ്റ്റ് ബൗളേറെ പറ്റി ഇനിയെങ്കിലും രണ്ട് വാക്കുകള്‍ കുറിച്ചില്ലെങ്കില്‍ അത് ഒരു നീതിക്കേടായി പോവും.

ആദ്യമായി ഞാന്‍ അയാളെ കാണുന്നത് 2018 ലേ ജൂനിയര്‍ ലോകകപ്പിലാണ്.3 മത്സരങ്ങള്‍ മാത്രമേ അദ്ദേഹത്തിന് ലോകകപ്പില്‍ കളിക്കാന്‍ സാധിച്ചിരുന്നുള്ളു. തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്സ് അദ്ദേഹത്തിനെ സ്വന്തമാക്കി. ഇന്നും ഓര്‍മയില്‍ പഞ്ചാബ് കിങ്സ് 130 ന്ന് താഴെ പ്രതിരോധിച്ച രണ്ട് മത്സരങ്ങള്‍ ചിതലരിക്കാതെ കിടക്കുന്നുണ്ട്.

വര്‍ഷവും എതിരാളികളും ഒന്നും ഓര്‍മയില്ല. പക്ഷെ ഒന്ന് മാത്രം മനസില്‍ തങ്ങി നില്‍ക്കുകയാണ്. അര്‍ഷദീപ് സിംഗ് എന്നാ ആ യുവ താരത്തിന്റെ മനോഹരമായ സ്‌പെല്ലുകള്‍. അതെ കെ എല്‍ രാഹുലിനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രണ്ട് തവണ 130 ല്‍ കുറവ് റണ്‍സ് പ്രതിരോധിച് വിജയിച്ച ഒരേ ഒരു ക്യാപ്റ്റനാക്കി മാറ്റിയ അതെ സ്‌പെല്ലുകള്‍.

ടീമില്‍ നിലനിര്‍ത്തിയ പല താരങ്ങളും തങ്ങളുടെ പ്രാതപ കാലത്തിന്റെ നിഴല്‍ മാത്രമായി ഒതുങ്ങുമ്പോള്‍ അര്‍ഷദീപ് വിത്യസതനാവുകയാണ്. ഈ സീസണില്‍ ആരാലും പ്രശംസിക്കപെടാതെ പോയ അദ്ദേഹത്തിന്റെ ഒരു സ്റ്റാറ്റ് എല്ലാവരുടെയും ശ്രദ്ധയില്‍ പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ഡെത്ത് ഓവറുകളില്‍ അദ്ദേഹം ഈ സീസണില്‍ ആകെ എറിഞ്ഞത് 49 പന്തുകളാണ്. അതില്‍ മൂന്നു തവണ മാത്രമേ ബാറ്റസ്മാന്മാര്‍ ഫോര്‍ എങ്കിലും നേടിയിട്ടൊള്ളു. ഒരു തവണ പോലും അദ്ദേഹം സിക്‌സര്‍ വഴങ്ങിട്ടില്ല. എത്രയോ മാനോഹരമായാ ഓവറുകള്‍ എറിഞ്ഞു കൊണ്ട് അയാള്‍ താനും വാഴ്ത്തപെടേണ്ടവനാണ് പറയാതെ പറയുന്നുണ്ട്.

പേസ് കൊണ്ട് മായാജാലം തീര്‍ത്ത ഉമ്രാന്‍ മാലിക്കിനെ പോലെ അര്‍ഷദീപ് ആഘോഷിക്കപെടേണ്ടത് അല്ലെ. ഒരു പക്ഷെ ചെന്നൈയിലോ മുംബൈയിലോ അയാള്‍ കളിച്ചിരുന്നെകില്‍ അയാളെ പുകഴ്ത്താന്‍ ഞാന്‍ അടക്കമുള്ള ആരും ഇത്രയും മടിക്കുകയില്ല. ഇനിയും മടിക്കരുത് അയാളെ പറ്റി എഴുതുവാന്‍. ഉമ്രാന്‍ മാലിക്കിനെ പോലെ അദ്ദേഹവും ആഘോഷിക്കേപെണ്ടേവന്‍ തന്നെയാണ്.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7

Latest Stories

"ജസ്പ്രീത് ബുംറയെക്കാളും മിടുമിടുക്കാനാണ് ആ പാക്കിസ്ഥാൻ താരം"; തുറന്നടിച്ച് മുൻ പാക്കിസ്ഥാൻ ഇതിഹാസം

ഇവിഎം ക്രമക്കേട് പരിശോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി അടുത്ത മാസം വാദം കേള്‍ക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിവരാവകാശ കമ്മീഷന്‍

വിഡി സതീശന്റെ നാക്ക് മോശം, വെറുപ്പ് വിലയ്ക്ക് വാങ്ങുന്നയാള്‍; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

"എന്റെ സാമ്രാജ്യത്തിന്റെ താക്കോലും, ബാധ്യതകളുടെ ലിസ്റ്റും നിനക്ക് കൈമാറുന്നു വാഷി; വാഷിംഗ്‌ടൺ സുന്ദറിനോട് രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

29-ാം ചലച്ചിത്രമേളയ്ക്ക് തിരശീല വീണു; ബ്രസീലിയൻ ചിത്രമായ മാലുവിന് സുവർണ ചകോരം

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; കരട് പട്ടിക ഉടന്‍, ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍

നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും