ഈ കാലഘട്ടത്തിൽ ജനിച്ചിരുന്നെങ്കിൽ എന്നെ ആ ഇന്ത്യൻ താരം തല്ലി കൊല്ലുമായിരുന്നു, അവനെ പിടിച്ചുകെട്ടാൻ ഒരുത്തനും പറ്റില്ല: ഷൊയ്ബ് അക്തർ

മുൻ പാകിസ്ഥാൻ സ്പീഡ് താരം ഷൊയ്ബ് അക്തർ അടുത്തിടെ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ടി 20 ഫോർമാറ്റിൽ ഇന്ത്യക്കായി ഈ അടുത്ത കാലത്ത് ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളായ അഭിഷേക് ശർമ്മയെ യുവരാജ് സിങിന്റെ മറ്റൊരു പതിപ്പെന്ന് വരെ വിശേഷിപ്പിക്കുന്നവർ ഏറെയാണ്. തുടക്കം മുതൽ എതിർ ബോളർമാർക്ക് സമ്മർദ്ദം സൃഷ്ടിക്കാൻ തക്ക ശേഷിയിൽ കളിക്കാൻ കഴിയുന്ന അഭിഷേക് വൈറ്റ് ബോൾ ടീമിന്റെ വാഗ്ദാനം ആയി തന്നെ അറിയപ്പെടുന്നു.

17 ടി20യിൽ 33.43 ശരാശരിയിലും 193.84 സ്‌ട്രൈക്ക് റേറ്റിലും 535 റൺസ് താരം ഇതിനകം നേടിയിട്ടുണ്ട്. രണ്ട് സെഞ്ചുറികളും രണ്ട് അർധസെഞ്ചുറികളുമായി അഭിഷേക് എന്തായാലും ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്. താരത്തെ അഭിനന്ദിച്ച ഷൊയ്ബ്, അയാളുടെ കാലഘട്ടത്തിൽ താൻ  ജനിക്കാത്തതിൽ സന്തോഷമുണ്ടെന്ന് പരാമർശിച്ചു.

“ഞാൻ ഈ കാലഘട്ടത്തിൽ ജനിക്കാത്തതിൽ എനിക്ക് സന്തോഷമുണ്ട്, അതിന് കാരണം ഈ അഭിഷേക് ശർമ്മ തന്നെയാണ്. അയാൾ നടത്തുന്നത് അതിശയകരമായ പ്രകടനമാണ്. അവൻ്റെ ശക്തിയിൽ കളിക്കാനാണ് ഞാൻ അവനോട് പറയുന്നത്. ഒരിക്കലും ശക്തി വിട്ട് കളിക്കരുതെന്നാണ് എനിക്ക് അവനോട് പറയാൻ ഉള്ളത്.”

“ഞാൻ അദ്ദേഹത്തിന് ആശംസകൾ നേരുന്നു. മുന്നോട്ട് പോയി എല്ലാ റെക്കോർഡുകളും തകർക്കുക. അദ്ദേഹം ഇന്ത്യയുടെ വളർന്നുവരുന്ന താരമാണ്. അവനെ ടീം നിരീക്ഷിച്ചുകൊണ്ടേയിരിക്കുക,” ഷോയിബ് അക്തർ പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗ് 2025ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനായി അഭിഷേക് ഇറങ്ങും.

Read more