ശരാശരിക്കാരെന്നൊ, ഏറ്റവും മികച്ചവരെന്നൊ ഭേദമില്ലാതെ ഓസ്ട്രേലിയന്‍ ബാളര്‍മാരെ ഒരുപോലെ വേട്ടയാടിയ ഈ നിന്ദ്യനായ പ്രഭു ഇല്ലായിരുന്നുവെങ്കില്‍, ഒരു പക്ഷെ ഓസ്ട്രേലിയ മത്സരങ്ങള്‍ എളുപ്പത്തില്‍ വിജയിക്കുമായിരുന്നു. ഓസ്ട്രേലിയന്‍ ആരാധകര്‍ക്കിടയില്‍ കൂടുതല്‍ വെറുപ്പ് തോന്നിപ്പിച്ചതും, അതോടൊപ്പം ഏറ്റവും കൂടുതല്‍ കയ്യടികള്‍ വാങ്ങിയതുമായ ഒരു എതിര് ടീം കളിക്കാരന് ഉണ്ടെങ്കില്‍ അത് ഇദ്ദേഹത്തെ കഴിഞ്ഞായിരിക്കും മറ്റാരും..The spectacular Mr. Lara..
മത്സരം ഓസ്ട്രേലിയക്കെതിരെയാണോ.? എങ്കില്‍ ലാറയുടെ ബാറ്റിങ്ങിന് ഒരു പ്രത്യേക ഉശിരാണ്.. ഭരിക്കുന്ന മനോഭാവത്തോടെയായിരുന്നു ലാറ അത് ചെയ്തിരുന്നത്. ഫുള്‍ ഫ്ലൈറ്റില്‍ നില്ക്കുമ്പോള് എന്തും സാധ്യമാണെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ കോപാകുലനായ ഒരു നാഥനെ പോലെ ലാറ ബാറ്റ് ചെയ്തു.. അപ്പോഴും grace & style അത് തന്റെ ബാറ്റിങ്ങില്‍ പരമപ്രധാനമാണെന്നും അറിയിച്ചതോടൊപ്പം ക്രിക്കറ്റില്‍ ഇതിലും വലിയ കാഴ്ചയുണ്ടോ എന്ന തരത്തില്‍ ലാറ ബാറ്റ് ചെയ്തു ..സച്ചിന് ടെണ്ടുല്‍ക്കറില്‍ കാണാത്ത ഒരു അഹങ്കാരം ലാറയിലുണ്ടായിരുന്നു..
അയാള്‍ ബൗളര്‍മാരെ തുടച്ചുനീക്കുക മാത്രമല്ല, അയാള്‍ക്ക് നേരെ പന്തെറിയാന്‍ പോലും ധൈര്യപ്പെടാത്തത് ഓസീസ് ബൗളര്‍മാരില്‍ കേവലം അപകര്‍ഷതാബോധം പോലെയായിരുന്നു.. അജയ്യതയുടെ കാലഘട്ടത്തില്‍ വെസ്റ്റിന്‍ഡ്യന്‍ നിരയില്‍ നിന്നും മാര്‍ഷലും ഗാര്‍ണറും ഹോള്‍ഡിംഗും ആംബ്രോസുമൊക്കെ പന്ത് കൊണ്ട് ഓസ്ട്രേലിയയെ തകര്‍ത്തു., റിച്ചാര്‍ഡ്സും ഗ്രീനിഡ്ജും ലോയിഡും റിച്ചാര്ഡ്സണുമെല്ലാം ബാറ്റ് കൊണ്ടും തൊലിയുരിച്ചു..
എന്നാല്‍ ഈ മനുഷ്യനെ ഓസീസ് ആരാധകര്‍ക്കിടയില്‍ കൂടുതല്‍ വെറുപ്പുളവാക്കിയെങ്കില് അവരൊരുക്കിയ സീം ട്രാക്കുകളില്‍ ഒരു നാഥനെ പോലെ ഓസ്ട്രേലിയക്കാരെ അവഹേളിക്കാന്‍ പരിശീലിപ്പിക്കുന്ന തരത്തിലുള്ള തന്ത്രശാലിയെ പോലെ, ഗംഭീരവും, എന്നാല്‍ ഭയാനകവുമായ മിന്നുന്ന പോരാട്ടങ്ങളിലൂടെയായിരുന്നു. 1992-93 സീരീസ് നിര്‍ണ്ണായകമായി അവസാനിച്ചപ്പോള്‍, ലാറ ഓസീസ് ആരാധകരെ ഭയപ്പെടുത്തിയ ശക്തമായ 277 ഒരു സിഡ്നി നോക്ക് നടത്തി. പരമ്പരയില്‍ ഓസീസ് ലീഡ് ചെയ്ത് നില്‍ക്കെ, അന്നത്തെ ഇതിഹാസ വാഗ്ദാനമായ യുവ ലാറയെ പ്രകോപിപ്പിച്ച പോലെയായിരുന്നു ആ ഇന്നിങ്സ്. പിന്നീട് ആ പരമ്പര അവസാനിക്കുമ്പോള്‍ സീരീസ് വെസ്റ്റിന്‍ഡ്യന്‍ നിര സ്വന്തമാക്കുമ്പോഴും കൂടുതല്‍ ബുദ്ധിമുട്ടിയ വെസ്റ്റിന്‍ഡ്യന്‍ നിരയില്‍ ഏറ്റവും തിളങ്ങിയത് ലാറയായിരുന്നു.
1997 ജനുവരിയില്‍ പെര്‍ത്തില്‍ നടന്ന കാര്‍ട്ടണ്‍ & യുണൈറ്റഡ് ട്രൈ സീരീസ് ഏകദിന മത്സരം ഇപ്പോഴും ഓര്‍ക്കുന്നു. വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ പകുതിയും-ഔട്ട്. ലക്ഷ്യത്തിലേക്കുള്ള നിരക്കിനേക്കാള്‍ വളരെ കുറവ് പന്തുകളും.. വെസ്റ്റ് ഇന്‍ഡീസ് ഒരു സൗമ്യമായ തോല്‍വിയിലേക്ക് കുതിച്ചപ്പോള്‍, ലാറ പെട്ടെന്ന് തന്റെ ടീം വിജയിക്കണമെന്ന് തീരുമാനിച്ചു. തീര്‍ത്തും ക്രൂരമായ ഒരു ആക്രമണം തുടര്‍ന്നു. ഷെയിന്‍ വോണിനെ സ്റ്റെപ്പ് ഔട്ട് ചെയ്ത് നേടിയ മൂന്ന് സിക്സറുകള്‍ അടക്കം അദ്ദേഹം ഓസ്ട്രേലിയയുടെ മികച്ച ബൗളര്‍മാരെ ഗ്രൗണ്ടിന്റെ എല്ലാ ഭാഗങ്ങളിലേക്കും പറത്തി കൊണ്ട് (90 റണ്‍സ്) ഓസ്ട്രേലിയയുടെ ഫൈനല്‍ പ്രവേശനം റദ്ദ് ചെയ്തുള്ള വിജയം കൊയ്തു (രണ്ട് ദിനം മുമ്പ് ഇതേ മൈതാനത്ത് പാക്കിസ്ഥാനെതിരെയുള്ള സെഞ്ച്വറിയും, തൊട്ട് മുമ്പ് ഗാബയില്‍ ഓസ്ട്രേലിയക്കെതിരെ വെസ്റ്റ് ഇന്‍ഡീസിനെ വിജയത്തിലേക്കെത്തിച്ച മറ്റൊരു കൗണ്ടര്‍ അറ്റാക്കിങ് സെഞ്ച്വറിയും ലാറക്ക് ഉണ്ടായിരുന്നു.)
1998-99 ലെ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ടെസ്റ്റ് സീരീസ് ഇതിലും മികച്ചതായി ഓര്‍ക്കുന്നു. അതില്‍ ലാറയുടെ രണ്ടാം ടെസ്റ്റിലെ 213 റണ്‍സ് നേടിയില്ലായിരുന്നുവെങ്കില്‍ ഓസ്ട്രേലിയ 4-0ന് ആ പരമ്പര വിജയിക്കുമായിരുന്നു. തുടര്‍ന്ന് ബ്രിഡ്ജ് ടൗണിലെ മൂന്നാം ടെസ്റ്റില്‍ പുറത്താകാതെ 153 റണ്‍സും ലാറ നേടിയിരുന്നു. അത്, തീര്‍ച്ചയായും ആരും ഇതുവരെ കളിച്ചിട്ടില്ലാത്തത്ര മികച്ച ഇന്നിംഗ്സായിരുന്നു.
വെസ്റ്റ് ഇന്‍ഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍, വിജയത്തിലേക്ക് 203 കുറവ്. ലാറ ഒരിക്കല്‍ കൂടി മനസ്സ് ഉറപ്പിച്ചു , ഓസ്ട്രേലിയ തോല്‍ക്കണം. അങ്ങനെ വെസ്റ്റ് ഇന്‍ഡീസ് ലാറയുടെ ഒറ്റയാള്‍ ബാറ്റ്സ്മാന്‍ഷിപ്പിന്റെ പ്രകടനത്തെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിന് 1 വിക്കറ്റിന്റെ ഐതിഹാസിക ജയം.. അത് അത്രയേറെ നല്ല സിംഫണിക് ആയിരുന്നു..
പരമ്പര അവസാനിക്കുമ്പോള്‍ കരുത്തരായ ഓസ്ട്രേലിയന്‍ ടീം ദുര്‍ബലരായ വെസ്റ്റ് ഇന്‍ഡീസ് ടീമുമായി പരമ്പര 2-2 ന് സമനിലയിലുമായി.. തന്റെ മുഴുവന്‍ ടീമിനെയും തന്റെ തോളില്‍ കയറ്റി വെളിച്ചത്തിലേക്ക് വലിച്ചിടാനുള്ള ലാറയുടെ സമാനതകളില്ലാത്ത കഴിവ് തന്നെ ഈയൊരു റിസള്ട്ടിനുളള കാരണം.. 80കളിലെ അപമാനങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയ തീര്‍ച്ചയായും അര്‍ഹിക്കുന്ന സമ്പൂര്‍ണ്ണ ആധിപത്യത്തെ ഈ പ്രഭുക്കന്റെ നിഷേധത്തില്‍ ഓസീസ് ആരാധകര്‍ പലപ്പോഴും വിറച്ചു. അതായത്, ലാറ പ്രത്യേകമായി പഠിച്ച ഒരു കാര്യമുണ്ടെങ്കില്‍ അത് ഓസ്ട്രേലിയക്കാര്‍ക്ക് അവരുടെ മുഴുവന്‍ സന്തോഷവും നിഷേധിക്കുകയായിരുന്നു..
ആകെ മൊത്തത്തില്‍ 9 ടെസ്റ്റ് സെഞ്ച്വറികളും, അതില്‍ തന്നെ കരിയറിന്റെ ആദ്യവും, നടുവിലും, അവസാനത്തിലുമായി നേടിയ 3 ഡബിള്‍ സെഞ്ച്വറികളും നേടി, കൂടാതെ 3 ഏകദിന സെഞ്ച്വറികളും ലാറ ഓസ്ട്രേലിയക്കെതിരെ നേടി. ആറ് മാസത്തില്‍ കൂടുതല്‍ തന്റെ ലോക റെക്കോര്‍ഡ് നിലനിര്‍ത്താന്‍ ഒരു ഓസ്ട്രേലിയക്കാരനെ പോലും അദ്ദേഹം അനുവദിച്ചില്ല. ടെസ്റ്റിലെ ഉയര്‍ന്ന സ്കോറിനുടമയായി മാത്യു ഹെയ്ഡന്റെ 380 റണ്‍സിന് മുകളില്‍ തന്റെ 400 നോട്ടൗട്ടും ആയി..
തന്റെ ക്രിക്കറ്റ് കരിയര്‍ ജീവിതത്തില്‍ വാശിയും ശൗര്യവുമെല്ലാം ലാറ മുഖ്യമായും തീര്‍ത്തത് ഓസ്ട്രേലിയക്കെതിരെയായിരുന്നു.. ആ സമയത്തെ ഓസീസ് ആരാധകര്‍ പറഞ്ഞ പോലെ; നിങ്ങള്‍ അസാധാരണമായ ഒന്നിന് സാക്ഷിയാണെന്നറിയാതെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റിങ് ആക്രമണങ്ങളിലൂടെ അയാള്‍ വെട്ടിവീഴ്ത്തുന്നതും ഇടിമുഴക്കുന്നതും നിങ്ങള്‍ക്ക് കാണാതിരിക്കാന്‍ കഴിയില്ല!
എഴുത്ത്: ഷമീല്‍ സലാഹ്
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍