ഇപ്പോൾ നടന്ന ബോർഡർ ഗവാക്സർ ട്രോഫിയിൽ ഇന്ത്യക്കെതിരെ തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയ പരമ്പരയിൽ ഉടനീളം കാഴ്ച വെച്ചത്. പരമ്പര 3-1നാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടെങ്കിലും ഗംഭീരമായ തിരിച്ച് വരവ് നടത്താൻ കങ്കാരു പടയ്ക്ക് സാധിച്ചു.
പ്രധാനമായും ഇന്ത്യ തോൽക്കാൻ കാരണം ബാറ്റിംഗ് സൈഡിൽ നിന്ന് വന്ന പിഴവുകൾ മൂലമാണ്. കൂടുതൽ റൺസ് സ്കോർ ചെയ്യുന്നതിൽ ബാറ്റ്‌സ്മാന്മാർ വിജയിച്ചിരുന്നെങ്കിൽ ബോളർമാർക്ക് കാര്യങ്ങൾ അനുയോജ്യമായേനെ. പരമ്പരയിൽ ഉടനീളം തകർപ്പൻ പ്രകടനമാണ് ജസ്പ്രീത് ബുംറ കാഴ്ച വെച്ചത്. മാൻ ഓഫ് ദി ടൂർണ്ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമാണ്. 32 വിക്കറ്റുകളാണ് ബുംറ നേടിയത്.
ഇന്ത്യൻ ടീമിലെ പ്രധാന താരങ്ങളായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവർ തുടക്കം മുതലേ ടീമിൽ ഉണ്ടായിരുന്നെങ്കിൽ ഓസ്‌ട്രേലിയൻ താരങ്ങൾക്ക് വിജയം അസാധ്യമായേനെ എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്.
റിക്കി പോണ്ടിങ് പറയുന്നത് ഇങ്ങനെ:
” മുഹമ്മദ് ഷമി, ബുംറ, സിറാജ് എന്നിവർ മത്സരത്തിന്റെ തുടക്കം മുതൽ ഇന്ത്യയുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ മാറിമറിയുമായിരുന്നു. പരമ്പര സ്വന്തമാക്കാൻ ഓസ്‌ട്രേലയ്ക്ക് കാര്യങ്ങൾ ഒരിക്കലും എളുപ്പമാകില്ലായിരുന്നു” റിക്കി പോണ്ടിങ് പറഞ്ഞു.