ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് 'ഹലാല്‍' ഭക്ഷണം മാത്രം; വാര്‍ത്ത വ്യാജം

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഹലാല്‍ ഭക്ഷണം നിര്‍ബന്ധമാക്കിയെന്ന വ്യാജമാണെന്ന് ബിസിസിഐ. താരങ്ങളുടെ ഭക്ഷണം തീരുമാനിക്കുന്നതില്‍ ബിസിസിഐയ്ക്ക് ഒരു പങ്കുമില്ലെന്നും അങ്ങനെ ഒരു നിബന്ധന മുന്നോട്ടുവെച്ചിട്ടില്ലെന്നും ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കി.

‘അങ്ങനെ ഒരു കാര്യം ചര്‍ച്ച ചെയ്തിട്ടുപോലുമില്ല. താരങ്ങളുടെ ഡയറ്റുമായി ബന്ധപ്പെട്ട് ഒരു മാര്‍ഗ്ഗനിര്‍ദേശവും മുന്നോട്ടുവെച്ചിട്ടില്ല. ഇഷ്ടപ്പെട്ട ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ താരത്തിനുമുണ്ട്. അതില്‍ ബിസിസിഐയ്ക്ക് ഒരു റോളുമില്ല’ അരുണ്‍ ധുമാല്‍ പറഞ്ഞു.

BCCI Halal Controversy: Arun Dhumal dismisses reports of 'halal diet plan'

Read more

ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ കാണ്‍പുരില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിലെ ഭക്ഷണ മെനുവില്‍ ബിസിസിഐ ഹലാല്‍ മാംസം നിര്‍ബന്ധമാക്കിയെന്നും ബീഫും പന്നിയിറച്ചിയും ഒഴിവാക്കിയെന്നുമായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതിനു പിന്നാലെ വന്‍വിമര്‍ശനമാണ് ബിസിസിഐയ്‌ക്കെതിരെ ഉയര്‍ന്നത്.