അത് കൂടി അങ്ങോട്ട് തൂക്ക് കോഹ്‌ലി, സച്ചിനെ മറികടന്ന് അതുല്യ നേട്ടം സ്വന്തമാക്കാൻ സൂപ്പർ താരത്തിന് അവസരം; സംഭവിച്ചാൽ ചരിത്രം

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺ നേടിയ താരം ആകാനുള്ള അവസരമാണ് വിരാട് കോഹ്‌ലിക്ക് മുന്നിൽ വന്നിരിക്കുന്നത്. അതിനാൽ തന്നെ അടുത്ത മത്സരത്തിന് ഇറങ്ങുമ്പോൾ എല്ലാ കണ്ണുകളും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയിലായിരിക്കും. ഡിസംബർ 26 മുതൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എംസിജി) നടന്നുകൊണ്ടിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ നാലാം ടെസ്റ്റ് ഇന്ത്യ കളിക്കാനിരിക്കെയാണ് കോഹ്‌ലിക്ക് അവസരം ലഭിക്കുക.

അഞ്ച് ടെസ്റ്റുകളിൽ നിന്നായി 449 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ പേരിലാണ് ഇതുവരെയുള്ള റെക്കോർഡ്. നിലവിൽ ഈ ചാർട്ടിൽ മൂന്നാം സ്ഥാനത്താണ് കോഹ്‌ലി. മൂന്ന് ടെസ്റ്റുകളിൽ നിന്ന് 169 റൺസിൻ്റെ ഉയർന്ന സ്കോർ സഹിതം താരം 316 റൺസ് നേടിയിട്ടുണ്ട്. നിലവിലെ പരമ്പരയിൽ ടീമിൽ ഇടം പിടിക്കാത്ത അജിങ്ക്യ രഹാനെയാണ് പട്ടികയിൽ രണ്ടാമത്. അവിടെ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് 369 റൺസ് നേടിയ അദ്ദേഹം രണ്ട് സെഞ്ച്വറികൾ നേടിയിട്ടുണ്ട്.

അതേസമയം വിരാട് കോഹ്‌ലിക്ക് എലൈറ്റ് പെർഫോമൻസ് ഡിക്‌ലൈൻ സിൻഡ്രോം (ഇപിഡിഎസ്) ഉണ്ടെന്ന് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്രെഗ് ചാപ്പൽ പറഞ്ഞിരിക്കുകയാണ്. പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലെ സെഞ്ചുറിക്ക് ശേഷം അദ്ദേഹത്തിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മൂന്ന് ഇന്നിംഗ്‌സുകളിൽ ആയി 21 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

മുൻ ഇന്ത്യൻ നായകൻ കഴിഞ്ഞ നാല് വർഷത്തിനിടെ മൂന്ന് സെഞ്ചുറികൾ മാത്രമാണ് നേടിയത് കൂടാതെ 65 ഇന്നിംഗ്‌സുകളിൽ നിന്ന് 31.67 ശരാശരിയിൽ 1964 റൺസ് സ്വന്തമാക്കി. കളിയിലെ മഹാരഥന്മാരിൽ ഒരാളുടെ പ്രകടനം വിശകലനം ചെയ്ത ചാപ്പൽ, തൻ്റെ ഇന്നിംഗ്‌സ് ജാഗ്രതയോടെ ആരംഭിക്കുന്ന രീതിയിലൂടെ കോഹ്‌ലി ഇപിഡിഎസിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നതായി പരാമർശിച്ചു.

q

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍