ഇന്ത്യന്‍ ടെസ്റ്റ് ബാറ്റ്‌സ്മാന്‍ ഹനുമ വിഹാരി ആന്ധ്ര ക്രിക്കറ്റ് അസ്സോസിയയേഷന്‍ വിട്ടു. അടുത്ത ആഭ്യന്തര സീസണില്‍ ഹൈദരാബാദിന് വേണ്ടിയായിരിക്കും താരം കളിക്കുക. ആന്ധ്ര ടീം വിട്ട കാര്യം വിഹാരി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
‘ആന്ധ്ര ക്രിക്കറ്റ് അസോസിയേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനയതില്‍ ഏറെ സന്തോഷമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ആന്ധ്രയെ പ്രതിനിധീകരിക്കാനും ടീമിനെ നയിക്കാനും എനിക്കായി. ഞങ്ങള്‍ക്ക് അഭിമാനിക്കാവുന്ന ഒരു ടീമായി ഞങ്ങള്‍ വളര്‍ന്നു. എന്നെ എല്ലായ്‌പ്പോഴും പിന്തുണച്ച എന്റെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും പരിശീലകര്‍ക്കും അസോസിയേഷന്റെ ഭാരവാഹികള്‍ക്കും ഞാന്‍ നന്ദി പറയുന്നു. വരുന്ന സീസണ്‍ മുതല്‍ ഞാന്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗമാകും.’ ഹനുമ വിഹാരി ട്വിറ്ററില്‍ കുറിച്ചു.
Read more
ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ താരത്തിന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. അഞ്ച് വര്‍ഷം ആന്ധ്രയുടെ ക്യാപ്റ്റന്‍ കൂടിയായിരുന്നു വിഹാരി. സെപ്റ്റംബര്‍ 21നാണ് ഇന്ത്യയുടെ ആഭ്യന്തര സീസണ്‍ ആരംഭിക്കുന്നത്. നേരത്തെ ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ വിഹാരിക്ക് സ്ഥാനം ലഭിച്ചെങ്കിലും ഒരു മത്സരത്തിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.