മൈതാനത്ത് ചോര തുപ്പിയിട്ടും ഇതിഹാസത്തിന്‍റെ സ്വപ്നം സഫലമാക്കി കൊടുത്ത ധീരന്‍, ലോകം കണ്ട ഏറ്റവും വലിയ സച്ചിന്‍ ഫാനിന് പിറന്നാള്‍ ആശംസകള്‍

നോക് ഔട്ട് മത്സരങ്ങളില്‍ ഓസ്‌ട്രേലിയയെ തോല്പിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യം തന്നെയാണ് എന്നതിന്റെ തെളിവാണ് അവരുടെ ഷെല്‍ഫില്‍ ഇരിക്കുന്ന icc കിരീടങ്ങള്‍….! ഏകദിന ലോകകപ്പ് ല്‍ തുടര്‍ച്ചയായി 25+ മത്സരങ്ങള്‍ വിജയിക്കുക എന്നൊക്കെ പറഞ്ഞാല്‍ ചിന്തിക്കാവുന്നതിനും അപ്പുറം തന്നെയാണ്…!

ഈ നൂറ്റാണ്ടില്‍ മാത്രം അവര്‍ നേടിയ കിരീടങ്ങള്‍ 2003, 2007, 2015, 2023 ഏകദിന ലോകകപ്പ്, 2006, 2009 ചാമ്പ്യന്‍സ് ട്രോഫി, 2021 ട്വന്റി ട്വന്റി ലോകകപ്പ് പിന്നെ 2023 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്, എങ്ങനെയാ വിശേഷിപ്പിക്കുക എന്ന് തന്നെ അറിയില്ല. ഓസ്‌ട്രേലിയ അല്ലാതെ ഇന്ത്യയും ഇംഗ്ലണ്ടും മാത്രമാണ് ഏകദിന ലോകകപ്പ് ഈ നൂറ്റാണ്ടില്‍ നേടിയവര്‍. അതും നോക്ക് ഔട്ട് മത്സരത്തില്‍ അവരെ തോല്‍പിച്ചതിനാല്‍ എന്ന് പറയുമ്പോള്‍ തന്നെ അവരുടെ മഹത്യം നമ്മള്‍ തിരിച്ചറിഞ്ഞേ പറ്റു….!
ഇന്ത്യ ഓസ്‌ട്രേലിയയെ നോക്ക് ഔട്ട് സ്റ്റേജ് ല്‍ തോല്പിച്ചത് നാല് തവണ മാത്രം1998 & 2000 ചാമ്പ്യന്‍സ് ട്രോഫി,  2007 ടി 20 ലോകകപ്പ്, 2011 ഏകദിന ലോകക്കപ്പ്, 1998 ഒഴികെ ബാക്കി മൂന്നു മത്സരങ്ങളിലും പൊതുവായി ഒരേ ഒരു കാരണം മാത്രം ഒളിഞ്ഞു കിടക്കുന്നുണ്ട്. ഈ മൂന്നു മത്സരങ്ങളിലെയും കളിയിലെ താരം ഒരാള്‍ ആണ് യുവരാജ് സിംഗ്.

ഗ്ലെന്‍ മഗ്രാത്ത് എന്ന അതികായകന്‍ സച്ചിന്‍ എന്ന ഇതിഹാസത്തെ ഒന്ന് ചൊറിഞ്ഞപ്പോള്‍ നെയ്‌റോബി സ്റ്റേഡിയത്തിന്റെ 3 സൈഡിലേക്ക് പന്തുകള്‍ ചീറി പാഞ്ഞ മത്സരത്തില്‍ ആയിരുന്നു യുവിയുടെ അരങ്ങേറ്റം (ആദ്യമായി ബാറ്റ് ചെയ്ത മത്സരം)… സച്ചിന്റെ കടന്നാക്രമണത്തിന് ശേഷം തകര്‍ന്ന ഇന്ത്യയെ കരകയറ്റിയ 80പന്തുകളില്‍ നിന്നും നേടിയ 84 റണ്‍സ് കൂടാതെ ഒരു കിടിലന്‍ ക്യാച്ച് +റണ്‍ ഔട്ടും
ആറു പന്തുകളില്‍ ആറു സിക്‌സര്‍ അടിച്ച ശേഷം അടുത്ത മത്സരത്തില്‍ റസ്റ്റ്,,, പിന്നീട് നേരിടാനുള്ളത് ഓസ്‌ട്രേലിയ എന്ന വമ്പന്മാരെ അതും ഒരു സെമി ഫൈനലില്‍ എവിടെ നിര്‍ത്തിയോ അവിടെ വച്ചു തുടങ്ങിയ വെടികെട്ടു,, സ്റ്റുവര്‍ട് ക്ലര്‍ക്ക് ന്റെ ബൗണ്‌സര്‍ വിശ്രമിച്ചത് ഒരു പുള്‍ ഷോട്ടില്‍ ഗാലറിയില്‍. ലീ യുടെ പന്ത് ഒരു ഫ്‌ലിക്ക് ഷോട്ട് വിശ്രമിച്ചത് പിച്ചില്‍ നിന്നും 119 മീറ്റര്‍ അകലെ. സൈമണ്ട്‌സ്, മൈക്കല്‍ ക്ലര്‍ക് എന്നിവരുടെ പന്തുകള്‍ മത്സരിച്ചു ഗാലറിയില്‍ പതിക്കുമ്പോള്‍ 30 പന്തില്‍ 70 എന്ന മാരക പ്രകടനം അദ്ദേഹം നിമിഷ നേരം കൊണ്ട് നടപ്പാക്കിയിരുന്നു. ആദ്യം പതറി എങ്കിലും ശേഷം ബൗളര്‍മാര്‍ മത്സരം ഏറ്റെടുത്തപ്പോള്‍ വിജയം ഇന്ത്യക്കൊപ്പം, ഒരു കാച്ചും അദ്ദേഹം നേടിയിരുന്നു.

തന്റെ ആരാധന പുരുഷന് വേണ്ടി കച്ച കെട്ടി ഒരാള്‍ ഇറങ്ങുമ്പോള്‍ എതിരെ വരുന്നത് ആരായാലും അയാള്‍ക്കു അതൊരു വിഷയമല്ല എന്ന രീതിയില്‍ തകര്‍ക്കുകയായിരുന്നു യുവി. 2011 ലോകകപ്പില്‍ സച്ചിന്റെ ബൌളിംഗ് നെ അസറും ഗാംഗുലിയും ഫല പ്രദമായി ഉപയോഗിച്ചത് പോലെ ധോണി യുവിയെ ഉപയോഗിക്കുകയായിരുന്നു. മൈക്കല്‍ ക്ലര്‍ക്ക്, ഹാഡിന്‍ എന്നിവരെ യുവി പുറത്താക്കി ഓസ്‌ട്രേലിയയെ തളച്ചു.

മറുപടി ബാറ്റിംഗില്‍ സച്ചിന്‍ ഗംബിര്‍ എന്നിവരുടെ പ്രകടനത്തില്‍ മുന്നോട്ട് കുതിച്ചു എങ്കിലും തുടര്‍ വിക്കെറ്റ് വീഴ്ച സമ്മര്‍ദ്ധത്തിലാഴ്ത്തി. പിന്നീട് റൈനയെ കൂട്ടുപിടിച്ചു യുവി കളം നിറഞ്ഞു ബ്രറ്റ് ലീ യെ കവര്‍ ഡ്രൈവ് നു പായിച്ചു കൊണ്ട് വിജയ റണ്‍സ് കുറിച്ചു കൊണ്ട് ഒരു അലറല്‍ ഉണ്ട്. കവര്‍ ഡ്രൈവ് നല്ല രീതിയില്‍ കളിക്കുന്നവര്‍ ഒരുപാടുണ്ട് സച്ചിന്‍, കോഹ്ലി, ബാബര്‍, സങ്കകാര, ദ്രാവിഡ് എന്നിങ്ങനെ എന്നാല്‍ ഏറ്റവും മൂല്യമുള്ള ഒരു കവര്‍ ഡ്രൈവ് യുവരാജ് അന്ന് അടിച്ച ഷോട്ട് ആണെന്ന് ഇന്നും എന്നും ഞാന്‍ വിശ്വസിക്കുന്നു….! ഈ മൂന്നു മത്സരങ്ങളിലും മാന്‍ ഓഫ് തി മാച്ച് എന്നത് അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തിന്റെ സാക്ഷി പത്രമാണ്….! വിജയിക്കുമ്പോള്‍ അത് വമ്പന്മാര്‍ക്ക് എതിരെ തന്നെ ആവണം എന്നാലേ അതിനൊരു ആവേശവും സന്തോഷവും ഉണ്ടാവു.

1996 ലേ സച്ചിന്റെ ഒറ്റയാള്‍ പോരാട്ടവും 1998 ലേ ഷാര്‍ജ ഡിസോര്‍ട് ഇന്നിങ്സും 2008 സി ബി സീരീസ് ലേ രണ്ട് ഐതിഹാസിക ഇന്നിങ്സും 2009 ലേ 175 ഉം 2016 ലേ കോഹ്ലി യുടെ പ്രകടനവും രോഹിത് ന്റെ ഇരട്ട ശതകവും സേവാഗ് ന്റെ ലോകകപ്പ് ഫൈനലിലെ ഇന്നിങ്സും ലക്ഷ്മണ്‍ ന്റെ 4 ഏകദിന സെഞ്ച്വറിയും ധോണിയുടെ 139 റണ്‍സും എല്ലാം ഓസ്‌ട്രേലിയക്കെതിരെയുള്ള മികച്ച പ്രകടനങ്ങളായി വാഴ്ത്ത പെടുമ്പോള്‍ 2007 ടി 20 ലോകകപ്പിലെ 30പന്തിലേ 70 ഒഴിച്ച് ബാക്കി രണ്ടു പ്രകടനങ്ങളും ഒഴിവാക്കുകയോ മനപൂര്‍വം തള്ളി കളയുകയോ ചെയ്യുന്നു. 300+ ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടും ഒരു തവണ പോലും ടീമിന്റെ നായകനാകുവാന്‍ സാധിക്കാത്ത ഒരേ ഒരു ഇന്ത്യന്‍ താരവും യുവി തന്നെയാണ്…!

പലപ്പോഴും ഒരു രസത്തിനു പറയും യുവി ഒഴിച്ചിട്ട നാലാം നമ്പര്‍ ഇന്നും അതിന് പറ്റിയ ആളെ കിട്ടിയിട്ടില്ല എന്ന് അതിനു ഒരേ ഒരു കാരണമേയുള്ളൂ യുവരാജ് ഒരിക്കലും ഒരു കളിക്കാരന്‍ മാത്രമായിരുന്നില്ല, തന്റെ ടീമിന് വേണ്ടി പൊരുതാന്‍ തയ്യാറായ ഒരു പോരാളി ആയിരുന്നു….! 2011 നു ശേഷം ഇന്ത്യയ്ക്ക് ഒരു icc ടൂര്‍ണമെന്റ് നോക്ക് ഔട്ട് സ്റ്റേജ് ല്‍ ഓസ്‌ട്രേലിയയെ പരാജയപെടുത്താന്‍ സാധിച്ചിട്ടില്ല എന്നത് തന്നെയാണ് യുവിയെ പോലൊരു കളിക്കാരന്റെ അഭാവം എത്രത്തോളം ആഴത്തില്‍ ആണ് പതിഞ്ഞതെന്നു മനസിലാക്കുവാന്‍…!

യുവരാജിന്റെ ഏറ്റവും ഇഷ്ടപെട്ട ഇന്നിങ്‌സ് 2003 ലോകകപ്പ് ല്‍ പാക്കിസ്താനെതിരെ നേടിയ 50 റണ്‍സ് ആണ്. കാരണം ഒരുപക്ഷെ അന്ന് ആ ഇന്നിങ്‌സ് ഇല്ലായിരുന്നുവെങ്കില്‍ 12 രാത്രികളില്‍ ഉറക്കം നഷ്ടപെട്ട,, പതിമൂന്നാം രാത്രിയില്‍ ഒരൊറ്റ ഇന്ത്യക്കാരനെയും ഉറങ്ങാന്‍ സമ്മതിക്കാത്ത ആ ഐതിഹാസിക 98 റണ്‍സ് നഷ്ടങ്ങളുടെ കണക്കു പുസ്തകത്തില്‍ ഇടം പിടിച്ചേനെ….!

പലര്‍ക്കും ബ്രോഡ് നെ ആറു സിക്‌സര്‍ അടിച്ച പോസ്റ്റ് വര്‍ഷാ വര്‍ഷം ഇടുന്ന ഒരാള്‍ മാത്രമാണ് യുവി പക്ഷെ എനിക്ക് സച്ചിന് വേണ്ടി ചോര തുപ്പിയിട്ടും വീണിട്ടും അദ്ദേഹത്തിന്റെ സ്വപ്നം സഫലമാക്കി കൊടുത്ത ധീരനാണ്. ഞാന്‍ കണ്ട ഏറ്റവും വലിയ സച്ചിന്‍ ഫാനിന് പിറന്നാള്‍ ആശംസകള്‍..

എഴുത്ത്:  ശരത് കാതല്‍ മന്നന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ജീവനെടുത്ത അപകടം; സിമന്റ് കയറ്റിവന്ന ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചതായി മോട്ടോര്‍ വാഹന വകുപ്പ്

ലോക ചെസ്സ് ചാമ്പ്യന്‍ ഗുകേഷിന് ലഭിക്കുന്ന സമ്മാനത്തുക

പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയ സംഭവം; അപകടത്തില്‍ മരണം നാലായി, പ്രതിഷേധവുമായി നാട്ടുകാര്‍

ചരിത്രം പിറന്നു, ഗുകേഷ് ലോക ചെസ്സ് ചാമ്പ്യന്‍; ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

രണ്ടാം ടെസ്റ്റിലെ സ്റ്റാര്‍ക്കിന്റെ മാച്ച് വിന്നിംഗ് സ്‌പെല്ലിന് ഉത്തരവാദി ആ ഇന്ത്യന്‍ താരം: തുറന്നടിച്ച് പോണ്ടിംഗ്

എന്താണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; കേന്ദ്രമന്ത്രിസഭ പാസാക്കിയ കരട് ബില്ലിലെ 11 നിര്‍ദേശങ്ങള്‍

തലൈവരെ പാപ്പരാക്കിയ 'ദുരന്ത' ചിത്രം!

മസ്ജിദുകളില്‍ സര്‍വേ നടപടികള്‍ വേണ്ട; നാല് ആഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീം കോടതി

തലൈവരുടെ ജന്മദിനമായാൽ എന്തും സാധ്യമാണ്, സോഷ്യൽ മീഡിയ ചർച്ചയാക്കി സഞ്ജുവിന്റെ ആശംസ; ചിത്രങ്ങൾ വൈറൽ

പറഞ്ഞ വാക്ക് ഗാംഗുലി പാലിച്ചില്ല, കള്ള വാര്‍ത്ത പ്രചരിപ്പിച്ച് യുവരാജിന്‍റെ പ്രതികാരം, ദാദയെ ഏറെ വിഷമിപ്പിച്ച സംഭവം