പ്രണയദിനത്തില്‍ 'ഭാര്യ'യ്ക്ക് ആശംസ; വൈറലായ പോസ്റ്റില്‍ വിശദീകരണവുമായി പൃഥ്വി ഷാ

പ്രണയദിനത്തില്‍ താന്‍ പങ്കുവെച്ച രീതിയിലെന്ന രീതിയില്‍ പ്രചരിക്കുന്ന സ്റ്റോറി സോഷ്യല്‍ മീഡിയയുടെ സൃഷ്ടിയാണെന്ന് ഇന്ത്യന്‍ യുവ താരം പൃഥ്വി ഷാ. അത്തരമൊരു പോസ്റ്റ് താന്‍ പങ്കുവെച്ചിട്ടില്ലെന്നും ആരോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണ് അതെന്നും താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചു. ആയതിനാല്‍ ഇതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും താരം അപേക്ഷിച്ചു.

പ്രണയദിനമായ ഇന്ന് അവിവാഹിതനായ പൃഥ്വി ഷാ കാമുകി നിധി രവി തപാഡിയക്കൊപ്പമുള്ള ചിത്രം സ്റ്റോറിയായി പങ്കുവെച്ച് എഴുതിയത് സന്തോഷകരമായ പ്രണയദിനം എന്റെ ഭാര്യക്ക് എന്നായിരുന്നു. നിമിഷങ്ങള്‍ക്കകം പൃഥ്വി ഇന്‍സ്റ്റഗ്രാം സ്റ്റോറി പിന്‍വലിച്ചുവെങ്കിലും അതിന് മുമ്പേ ആരാധകര്‍ അത് ഏറ്റെടുത്തിരുന്നു. എന്നാലിത് എഡിറ്റ് ചെയ്തതാണെന്നാണ് താരം അവകാശപ്പെടുന്നത്.

മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള മോഡലും നടിയുമായ 23 കാരിയായ നിധി രവി തപാഡിയയ്‌ക്കൊപ്പം പുതുവത്സരം ആഘോഷിക്കുന്ന ചിത്രങ്ങളും പൃഥ്വി ഷാ നേരത്തെ പങ്കുവെച്ചിരുന്നു. നിധി രവി തപാഡിയയ്‌ക്കൊപ്പമുള്ള ചിത്രം ഷാ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഷാ നിധിനൊപ്പം സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 പൃഥ്വി ഷാ മുമ്പ് പ്രാചി സിംഗുമായി പ്രണയത്തിലായിരുന്നെങ്കിലും ഇരുവരും വേര്‍പിരിഞ്ഞിരുന്നു. നിലവില്‍ ഷായുടെ പുതിയ കാമുകി നിധിയാണ്. 23 കാരിയായ മോഡലിനൊപ്പം പുതുവര്‍ഷം ആഘോഷിച്ചതിലൂടെ ഷാ ബന്ധം ഔദ്യോഗികമാക്കുകയാണ് ചെയ്തതെന്ന് ആരാധകര്‍ കരുതുന്നു.

Latest Stories

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ