സ്റ്റെയ്നിനെതിരെ ഭാജിയുടെ 'ഗൂഗ്ലി'; ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു മുന്നില്‍ സ്റ്റെയ്‌നൊക്കെ എന്ത്?

അടുത്ത് നടക്കാനിരിക്കുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുന്പ് ഇന്ത്യ‍ന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് സുപ്രധാനമായൊരു വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. സൗത്ത് ആഫ്രിക്കയുടെ എക്കാലത്തെയും മികച്ച ബോളര്‍ ഡെയ്ന്‍ സ്‌റ്റെയ്ന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഒരു വെല്ലുവിളിയേ അല്ല എന്നാണ് ഭാജി പറയുന്നത്.

സ്റ്റെയ്ന്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളര്‍ ആണ് എന്ന കാര്യത്തില്‍ സംശയമില്ല. പരിക്കില്‍ നിന്ന് മോചിതനായി ഇന്റര്‍ നാഷണല്‍ കളിയിലേക്ക് തിരിച്ച് വരികയെന്ന്ത് ഏറെ പ്രയാസകരമായ കാര്യമാണ്. സിംബാവെയ്‌ക്കെതിരെ അദ്ദേഹം കളിക്കുന്നുണ്ടെങ്കിലും പക്ഷെ ഇന്ത്യയ്‌ക്കൊരു മുന്നറിയിപ്പായി ആ കളിയിലെ പ്രകടനത്തെ വിലയിരുത്താന്‍ കഴിയില്ല.” ഹര്‍ഭജന്‍ പറഞ്ഞു.

ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് നോക്കു. രോഹിത്ത്,പൂജാര, രഹാനെ,കോഹ് ലി , മുരളി വിജയ് അങ്ങനെ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റിംങ്ങ് ലൈനപ്പാണ് ഇന്ത്യയുടേത്. സ്റ്റെയ്‌നും മോര്‍ക്കലുമടങ്ങിയ ദക്ഷിണാഫ്രിക്കയുടെ ബോളിങ്ങ് നിരയ്ക്ക് കടുത്ത വെല്ലുവിളിയായിരിക്കും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ നല്‍കുകയെന്ന് ഹര്‍ഭജന്‍ പറഞ്ഞു.

കൂടാതെ ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത്തിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തിയ ഭാജി രോഹിത്ത് ആറാമനായി കളിക്കുന്നതാവും കൂടുതല്‍ നന്നാവുകയെന്ന്ും പറഞ്ഞു. ഹാര്‍ദ്ദിക്ക് മികച്ച കളിക്കാരനാണ് എന്നാല്‍ ആറാമനായി കളിക്കാന്‍ അദ്ദേഹം രോഹിത്തിന്റെ അത്ര പ്രാപ്തനല്ലയെന്നും പറഞ്ഞു. പുള്‍ ഷോട്ടും കട്ട് ഷോട്ടും രോഹിത്തിനോളം കളിക്കാന്‍ മറ്റാര്‍ക്കും കഴിയുകയില്ലന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.