കോഹ്ലിയ്ക്ക അപ്രതീക്ഷിത പിന്തുണ, അവന്‍ മടങ്ങിയെത്തുമെന്ന് ഇന്ത്യന്‍ താരം

ദക്ഷിണാഫ്രിക്കയ്ക്കതെിരെ പരമ്പരത്തോല്‍വിയ്ക്ക് പിന്നാലെ വിമര്‍ശനമേറ്റ് പുളയുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് പിന്തുണയുമായി ഗൗതം ഗംഭീറിന് പുറമെ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗും. ഇന്ത്യന്‍ താരങ്ങളെ കൂട്ടായി ആക്രമിക്കുന്നതിന് പകരം അവര്‍ക്ക് പിന്തുണ നല്‍കേണ്ട സമായാണെന്നാണ് ഹര്‍ഭജന്‍ പറയുന്നത്.

“ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ ഒരു പരമ്പര എന്ന ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ പിഴച്ചു എന്നത് ശരിതന്നെ. മത്സരത്തില്‍ സമ്മര്‍ദ്ദം മുഴുവന്‍ ഇന്ത്യന്‍ നായകനായിരുന്നു, ദക്ഷിണാഫ്രിക്കന്‍ പരമ്പര ഇന്ത്യന്‍ താരങ്ങള്‍ക്ക് പുത്തന്‍ അനുഭവമായിരുന്നു. തോല്‍വിയില്‍ നിന്ന് അവര്‍ക്ക് പുതിയ പാഠം പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്” ഹര്‍ഭജന്‍ പറഞ്ഞു.

ഇന്ത്യന്‍ നായകന്‍ എന്ന നിലയില്‍ വിരാടിന് ദക്ഷിണാഫ്രിക്കന്‍ പര്യടനം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും കോഹ്ലിയുടെ യഥാര്‍ത്ഥ വിദേശ പര്യടനം ദക്ഷിണാഫ്രിക്കയില്‍ ഇപ്പോഴാണ് നടക്കുന്നതെന്നും ഹര്‍ഭജന്‍ പറഞ്ഞു. കളിയില്‍ ഇന്ത്യ മടങ്ങിയെത്തുമെന്നു തന്നെ പ്രതീക്ഷിക്കാമെന്നും ഇന്ത്യന്‍ സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു.

കോഹ്ലിയേയും മുന്‍ നായകന്‍ ധോണിയേയും തമ്മില്‍ ക്യാപ്റ്റന്‍സിയുടെ പേരില്‍ താരതമ്യം ചെയ്യുന്നതിനേക്കുറിച്ചുംഹര്‍ഭജന്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.

“അവര്‍ രണ്ടും രണ്ട് കാലഘട്ടില്‍ കളിച്ച താരങ്ങളാണ്. രണ്ടു പേരും വ്യത്യസ്തങ്ങളായ കളിശൈലിക്കുടമകളാണ്. അവരെ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല എന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. കോഹ്ലിയേയും സച്ചിനേയും തമ്മില്‍ താരതമ്യം ചെയ്യുന്നതിനോടും ഹര്‍ഭജന്‍ അമര്‍ഷം പ്രകടിപ്പിച്ചു.

കോഹ്ലി നായകനെന്ന നിലയില്‍ ഇതുവരെ മികച്ച പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. കോഹ്ലി സമീപകാലത്ത് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ക്രിക്കറ്റിന്റെ ഉന്നതങ്ങളില്‍ അയാളെത്തുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെന്നും ഭാജി പറഞ്ഞു.

നേരത്തെ ഗൗതം ഗംഭീറും ഇന്ത്യന്‍ നായകന് പിന്തുണയുമായി എത്തിയിരുന്നു