ഇന്ത്യൻ ടീമിനെ നയിക്കാനൊന്നും ഹാർദിക്കിന് പറ്റില്ല, അഭിപ്രായവുമായി സൂപ്പർ താരം

ഇന്ത്യൻ ടീമിലേക്ക് പോലും ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് സംശയിച്ച ഒരു കാലം ഉണ്ടായിരുന്നു ഹാർദിക്കിന്. ആ അവസ്ഥയിൽ നിന്ന് ഇപ്പോൾ താരത്തെ ഭാവി ഇന്ത്യൻ ടീമിന്റെ നായകൻ എന്നാണ് ആരാധകർ പറയുന്നത്. ഐ.പി.എൽ ജേതാക്കളായ ഗുജറാത്തിന്റെ നായകൻ ആയതോടെയാണ് താരത്തിന്റെ ജാതകം തെളിഞ്ഞത്.

തിങ്ങിനിറഞ്ഞ ഹോം ആരാധകർക്ക് മുന്നിൽ ഫൈനലിൽ സഞ്ജു സാംസൺ, ജോസ് ബട്ട്‌ലർ, ഷിമ്രോൺ ഹെറ്റ്‌മെയർ എന്നിവരുടെ പ്രധാന വിക്കറ്റുകൾ താരം വീഴ്ത്തി, ബാറ്റുകൊണ്ടും ബൗളുകൊണ്ടും മികച്ച പ്രകടനമാണ് താരം നടത്തിയത്.

സീനിയർ താരങ്ങൾ പലരും ഇല്ലാത്തതിനാൽ അയര്ലന്ഡ് പര്യടനത്തിൽ ഹാർദിക്കായിരുന്നു ടീമിനെ നയിച്ചത്. ടീമിനെ വളരെ കൂളായി തന്ന്നെ നയിച്ച താരം ഭാവി നായകൻ എന്ന പേര് നേടിക്കഴിഞ്ഞു.

താരത്തെ ഇന്ത്യൻ ടീമിന്റെ ഭാവി നായകനാക്കണം എന്നാണ് ഇപ്പോൾ ഉയർന്നുവരുന്ന ഏറ്റവും വലിയ ആവശ്യം. ഇതിനെക്കുറിച്ച് ഒരുപാട് ക്രിക്കറ്റ് താരങ്ങൾ ഇതിനോടകം അഭിപ്രായം പറഞ്ഞ് കഴിഞ്ഞു. ഇപ്പോഴിതാ അക്തർ ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ് ഇപ്പോൾ.

“ഇന്ത്യന്‍ ടീമിന്റ ക്യാപ്റ്റന്‍ സ്ഥാനത്തേക്കുഇപ്പോഴേ അവനെ പരിഗണിക്കാനായിട്ടില്ല. ഒരുപാട് കാര്യങ്ങളിൽ മാറ്റം വരാനുണ്ട്. ദേശീയ ടീമിനെ നയിക്കുകയെന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. പക്ഷെ അദ്ദേഹം സ്വന്തം ഫിറ്റ്‌ന സില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കൂടാതെ ബൗളിങിലും ശ്രദ്ധ നല്‍കേണ്ടത് ആവശ്യമാണ്. ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദിക് ഫിറ്റാണെങ്കില്‍ ഇന്ത്യന്‍ ടീമിലേക്കു അദ്ദേഹം ഓട്ടോമാറ്റിക് ചോയ്‌സാണ്. പക്ഷ ബാറ്റ്‌സ്മാനായി മാത്രം ഇപ്പോൾ ഒഴിവില്ല.”

ബൗൾ ചെയ്ത് കഴിയുമ്പോൾ ഹാര്ദിക്ക് ബ്രേക്ക് എടുത്തിരുന്നു. ഈ സമയം റാഷിദാണ് ടീമിനെ നയിച്ചത്. എന്നാൽ ദേശിയ ടീമിൽ ഇതൊന്നും നടക്കില്ല. പകരം വരുന്നവരുടെ മോശം തീരുമാനം ചിലപ്പോൾ ബാധിക്കും.”

എന്തായാലും അക്തറിന്റെ നിലപാടിനെ അനുകൂലിച്ചും ആളുകൾ വരുന്നുണ്ട്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം