ഹാര്‍ദിക് ക്യാപ്റ്റന്‍സി റേസില്‍നിന്ന് പുറത്തേക്ക്, ഗംഭീറിന്റെയും അഗാര്‍ക്കറുടെയും പിന്തുണ മറ്റൊരു താരത്തിന്!

ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം രോഹിത് ശര്‍മ്മയ്ക്ക് പകരം ഹാര്‍ദിക് പാണ്ഡ്യയെ ടി20 ക്യാപ്റ്റനായി നിയമിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാലിപ്പോള്‍ സ്ഥിതിഗതികള്‍ മാറിയിരിക്കുകയാണ്. 2026ലെ ടി20 ലോകകപ്പ് വരെ സൂര്യകുമാര്‍ യാദവ് ഇന്ത്യയെ നയിക്കണമെന്നാണ് ഗൗതം ഗംഭീറും അഗാര്‍ക്കറും ആഗ്രഹിക്കുന്നതെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

തീരുമാനങ്ങള്‍ എടുക്കുന്നവര്‍ ദീര്‍ഘകാല സ്ഥിരതയ്ക്കായി നോക്കുകയാണ്. ഗൗതമും അജിത്തും ഇതിനകം ഹാര്‍ദിക്കിനോട് തീരുമാനം വിശദീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 ല്‍ ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന് ശേഷം ഏറ്റവും കുറഞ്ഞ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ സ്ഥിരം നായകനായിരുന്നു പാണ്ഡ്യ. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പരിക്ക് 2024 ലെ ആഗോള ടൂര്‍ണമെന്റിലേക്ക് രോഹിത് ശര്‍മ്മയെ തിരികെ കൊണ്ടുവരാന്‍ ബിസിസിഐയെ നിര്‍ബന്ധിതരാക്കി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള കൂട്ടുകെട്ടില്‍ ഗംഭീറിന്റെ ക്യാപ്റ്റന്‍സിയിലാണ് സൂര്യകുമാര്‍ യാദവ് കളിച്ചത്. ഏതാനും വര്‍ഷം കെകെആറിന്റെ വൈസ് ക്യാപ്റ്റനായിരുന്നു യാദവ്.

ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ഏഴ് ടി20 മത്സരങ്ങളില്‍ സൂര്യകുമാറാണ് ഇന്ത്യയെ നയിച്ചത്. താരത്തിന്റെ നായകത്വത്തില്‍ ഇന്ത്യ 4-1 ന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര 1-1 ന് അവസാനിച്ചു.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍