വിവാദ വെളിപ്പെടുത്തല്‍; ചേതന്‍ ശര്‍മ്മയെ വിളിച്ച് കുടഞ്ഞ് പ്രമുഖ താരങ്ങള്‍, പിന്നാലെ രാജി

ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി സീ ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മ രാജിവെച്ചിരിക്കുകയാണ്. ഇതോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ളതും ഏകദിന പരമ്പരയ്ക്കുള്ളതുമായ ടീം സെലക്ഷന്‍ ഇപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ടീം സെലക്ഷനായി യോഗം ചേരാനിരിക്കെയാണ് വിവാദ പരാമര്‍ശങ്ങള്‍ പുറത്തുവന്നതും, അത് ചേതന്‍ ശര്‍മ്മയുടെ രാജിയിലേക്ക് നയിച്ചിരിക്കും.

ചേതന്‍ ശര്‍മ്മയുടെ വെളിപ്പെടുത്തലില്‍ രോഹിത് ശര്‍മ്മ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ തങ്ങളുടെ അസ്വസ്തത ബിസിസിഐയെ അറിയിച്ചെന്നാണ് പുറത്തുവരുന്ന വിവരം. ഇരുവരും ചേതന്‍ ശര്‍മ്മയെ വിളിച്ച് ദേഷ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ചേതന്‍ ശര്‍മ്മയുടെ രാജി.

ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കാണ് ചേതന്‍ ശര്‍മ രാജിക്കത്ത് അയച്ചത്. ജയ് ഷാ രാജിക്കത്ത് സ്വീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ആദ്യ വട്ടം ചീഫ് സിലക്ടറെന്ന നിലയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ചേതന്‍ ശര്‍മയെ, കഴിഞ്ഞ മാസമാണ് ബിസിസിഐ വീണ്ടും അതേ സ്ഥാനത്തേക്ക് നിയമിച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് സമീപകാലത്ത് കടന്നുപോയ അല്ലെങ്കിൽ ചർച്ച ചെയ്ത പല വിഷയങ്ങളിലൂടെയുമാണ് ചേതൻ ശർമ്മ സംസാരിച്ചത്. ഇതിൽ ഏറ്റവും പ്രധാനം ഇന്ത്യൻ ക്രിക്കറ്റിന് പിടിച്ചുകുലുക്കിയ ക്യാപ്റ്റൻസി വിവാദമായിരുന്നു, വിരാട് കോഹ്‌ലിയെ നായക സ്ഥാനത്ത് നിന്നും നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് നിറഞ്ഞ വാർത്തകളെക്കുറിച്ച് ചേതൻ ശർമ്മ പറയുന്നത് ഇങ്ങനെ-

 “സൗരവ് ഗാംഗുലിക്ക് രോഹിത് ശർമയെ നായകനാക്കാൻ പ്രത്യേകിച്ച് ഒരു താത്പര്യവും ഇല്ലായിരുന്നു, മറിച്ച്‌ ഗാംഗുലിക്ക് വിരാട് കോഹ്‌ലിയെ ഇഷ്ടമല്ലെന്ന് പറയുക അതിൽ സത്യമുണ്ട്” ശർമ്മ പറയുന്നത് പ്രകാരം ഗാംഗുലിയുടെ താത്പര്യക്കുറവാണ് കോഹ്‌ലിയുടെ നായക സ്ഥാനം തെറിപ്പിച്ചതിന് അർത്ഥം.ഇന്ത്യന്‍ താരങ്ങള്‍ കളിക്കാന്‍ ഫിറ്റല്ലെങ്കിലും ഇഞ്ചക്ഷന്‍ ചെയ്ത് കളിക്കാന്‍ തയ്യാറാകും എന്ന് ചേതന്‍ ശര്‍മ്മ വെളിപ്പെടുത്തി. വേദന സംഹാരി കഴിച്ചാല്‍ ഉത്തജക മരുന്നില്‍ വരും എന്നാല്‍ ഇഞ്ചക്ഷന്‍ ഡോപ്പിങ്ങ് ടെസ്റ്റില്‍ വരില്ല എന്നും ചേതന്‍ ശര്‍മ്മ പറയുന്നുണ്ട്. ചില താരങ്ങൾക്ക് പോലും ക്രിക്കറ്റ് ബോർഡിന് പുറത്ത് വ്യക്തിഗത ഡോക്ടർമാരുണ്ട്, അവർക്ക് ഉദ്ദേശ്യം നിറവേറ്റാൻ അത്തരം കുത്തിവയ്പ്പുകൾ നൽകുന്നു. ശർമ്മ ഏതൊക്കെ താരങ്ങളെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല, സീനിയർ താരങ്ങളാണ് ഇത്തരം പ്രവർത്തികൾ ചെയ്തതെന്നാണ് പറയുന്നത്.

Latest Stories

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല