ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 77 റണ്ണിന്റെ ആദ്യ ഇന്നിംങ്സ് ലീഡ്. സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്മാര്‍ തോറ്റ് മടങ്ങിയ ന്യൂലാന്റ്സിലെ പിച്ചില്‍ ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത് പാണ്ഡ്യയുടെ ഒറ്റയാള്‍ പ്രകടനമാണ്. 93 റണ്‍ നേടിയ പാണ്ഡ്യയുടെ സഹായത്തില്‍ ഇന്ത്യയുടെ സ്‌കോര്‍ 209 റണ്ണില്‍ അവസാനിച്ചു.
ഏഴാമനായിറങ്ങി 14 ബൗണ്ടറികളുടേയും ഒരു സിക്സിന്റേയും സഹായത്തില്‍ പാണ്ഡ്യ നേടിയ 93 റണ്‍സാണ് ഇന്ത്യന്‍ ഇന്നിംങ്സിന് നട്ടെല്ലായത്. പാണ്ഡ്യയുടെ ഇന്നിങ്‌സിനെ പ്രകീര്‍ത്തിച്ച് നിരവധി പേരാണ് ട്വിറ്ററില്‍ എത്തിയത്. ഏറ്റവും ശ്രദ്ധേയമായത് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറുടെ ട്വീറ്റാണ്. പാണ്ഡ്യയേ ഇന്ത്്യന്‍ സിനിമാ ഇതിഹാസം അമിതാഭ് ബച്ചനോട് ഉപമിച്ചിരിക്കുകയാണ് കമന്റേറ്റര്‍കൂടിയായ മഞ്ജരേക്കര്‍.
ബാറ്റിലും ബോളിലും ഒരുപോലെ മികവ് കാട്ടിയ പാണ്ഡ്യയേ ഡബിള്‍ റോള്‍ ചെയ്യാന്‍ മികവുള്ള ബച്ചനുമായാണ് താരതമ്യപ്പെടുത്തിയത്. അമിതാഭ് ബച്ചനാണ് സാധാരണ ഡബിള്‍ റോളില്‍ എത്താറുള്ളത് എന്നാല്‍ ഇപ്പോള്‍ ഒരിന്നിങ്‌സിലൂടെ പാണ്ഡ്യയും അത് ചെയ്തിരിക്കുകയാണ് എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. മോഡേണ്‍ ട്വന്‍റി 20 കളിക്കാരനും പരമ്പരാഗത ക്ലാസിക്കല്‍ ടെസ്റ്റ് ബാറ്റ്സ്മാനുമായി രണ്ട് വേഷങ്ങളാണ് പാണ്ഡ്യ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലെ കിടിലന്‍ പ്രകടനത്തിലൂടെ കാണിച്ചത്. മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.
പാണ്ഡ്യയെ പുകഴ്ത്തി നിരവധി താരങ്ങളാണ് ട്വിറ്ററില് എത്തിയത്.