ടി20യില്‍ ഹാര്‍ദിക് പാണ്ഡ്യ ലോക ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍

പുതിയ ഐസിസി ടി20 റാങ്കിംഗില്‍ ശ്രീലങ്കയുടെ വനിന്ദു ഹസരംഗയ്ക്കൊപ്പം ലോക ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറായി ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ. 2024 ലെ ഐസിസി ടി20 ലോകകപ്പിന്റെ പ്രകടനമാണ് താരത്തിന് നേട്ടമായത്. ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനലില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ഹാര്‍ദ്ദിക് ഇന്ത്യയുടെ വിജയത്തില്‍ നിര്‍മായക പങ്കുവഹിച്ചു.

ഈ വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പാണ്ഡ്യ. ടി20 ലോകകപ്പില്‍ ഉടനീളം ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഹാര്‍ദിക് മികച്ച പ്രകടനമാണ് നടത്തിയത്. ടൂര്‍ണമെന്റില്‍ താരം 144 റണ്‍സും 11 വിക്കറ്റും നേടി.

ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ ചേസിന്റെ അവസാന ഓവര്‍ എറിഞ്ഞ ഹാര്‍ദിക് 15 റണ്‍സ് പ്രതിരോധിക്കുന്നതിനോടൊപ്പം മില്ലറെ പുറത്താക്കി. അതിന് മുമ്പ് ആപകടകാരിയായ ക്ലാസനെയും ഹാര്‍ദ്ദിക് മടക്കി.

ഓള്‍റൗണ്ടര്‍ റാങ്കിംഗില് മാര്‍ക്കസ് സ്റ്റോയിനിസ്, ഷാക്കിബ് അല്‍ ഹസന്‍, ലിയാം ലിവിങ്സ്റ്റണ്‍, സിക്കന്ദര്‍ റാസ എന്നിവര്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി. ആദ്യ പത്തില്‍ മറ്റൊരു ഇന്ത്യന്‍ താരവും ഇടംപിടിച്ചില്ല. ലിസ്റ്റില്‍ അക്‌സര്‍ 12ാം സ്ഥാനത്തുണ്ട്. താരം ഏഴ് സ്ഥാനം മെച്ചപ്പെടുത്തി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ