'ജീവിതത്തില്‍ ഒരിക്കലും അംഗീകരിക്കാനാവാത്ത നഷ്ടം'; കുറിപ്പുമായി ഹാര്‍ദ്ദിക് പാണ്ഡ്യ

പിതാവിന്റെ വിയോഗത്തിന് പിന്നാലെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി ഇന്ത്യന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യ. ഈ നഷ്ടം ജീവിതത്തില്‍ ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണെന്നും തങ്ങളുടെ നേട്ടങ്ങള്‍ക്ക് പിന്നിലെ ശക്തി പിതാവാണെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ ഹാര്‍ദ്ദിക് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് പാണ്ഡ്യ സഹോദരമാരുടെ പിതാവ് ഹിമാന്‍ഷു പാണ്ഡ്യ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്.

“എന്റെ ഡാഡിക്കും, എന്റെ ഹീറോയ്ക്കും… നിങ്ങളെ നഷ്ടപ്പെടുക എന്നത് അംഗീകരിക്കുകയാണ് ജീവിതത്തിലെ ഏറ്റവും വിഷമകരമായ കാര്യം. ഒരുപാട് നല്ല ഓര്‍മ്മകള്‍ ഞങ്ങള്‍ക്ക് നല്‍കി. ചിരിയോടെയല്ലാതെ ആ മുഖം ഓര്‍ക്കാനാവില്ല. അങ്ങയുടെ മക്കള്‍ ഇന്ന് എവിടെയെങ്കിലും എത്തി നില്‍ക്കുന്നുണ്ട് എങ്കില്‍ അത് നിങ്ങള്‍ കാരണമാണ്. നിങ്ങളുടെ കഠിനാദ്ധ്വാനം, ആത്മവിശ്വാസം.”

“എല്ലായ്പ്പോഴും സന്തോഷവാനായിരുന്നു നിങ്ങള്‍. ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു. എല്ലായ്പ്പോഴും ആ സ്നേഹമുണ്ടാവും. എല്ലായ്പ്പോഴും അങ്ങയുടെ പേരാവും ആദ്യം. ഇവിടെ ഉണ്ടായിരുന്നപ്പോഴെന്നത് പോലെ അവിടെ ഇരുന്ന് ഞങ്ങളെ നോക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങളെ ഓര്‍ത്ത് അങ്ങേയ്ക്ക് അഭിമാനമായിരിക്കും.”

“എന്നാല്‍ ഡാഡി, നിങ്ങള്‍ ജീവിച്ച വിധമോര്‍ത്ത് അങ്ങയെ കുറിച്ച് ഞങ്ങള്‍ക്ക് അഭിമാനമാണ്. ഇന്നലെ ഞാന്‍ പറഞ്ഞത് പോലെ, ഒരു അവസാന യാത്ര. ഇനി വിശ്രമിക്കൂ. എന്റെ ജീവിതത്തിലെ എല്ലാ ദിവസവും അങ്ങയെ ഞാന്‍ മിസ് ചെയ്യും” ഹര്‍ദിക് പാണ്ഡ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Latest Stories

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: കോഹ്ലിക്ക് മാത്രമല്ല, എല്ലാ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കും വേണ്ടിയുള്ള വടയും ചായയും റെഡിയാണ്; മുന്നറിയിപ്പ് നല്‍കി ലിയോണ്‍

ആലപ്പുഴയില്‍ 'ദൃശ്യം മോഡല്‍' കൊലപാതകം; യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു, പ്രതി കസ്റ്റഡിയിൽ

മുയലിന്‍റെ കടിയേറ്റത്തിന് വാക്സിനെടുത്ത് കിടപ്പിലായിരുന്ന വയോധിക മരിച്ചു; അബദ്ധത്തിൽ എലിവിഷം ഉള്ളിൽ ചെന്ന് കൊച്ചുമകൾ മരിച്ചത് കഴിഞ്ഞ ദിവസം

അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ വീട്ടില്‍ മോഷണം; ഹോം നഴ്സ് അറസ്റ്റില്‍; മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെടുത്തു

'രോഗാവസ്ഥ തിരിച്ചറിയാതെ മാനസികരോ​ഗത്തിന് ചികിത്സ നൽകി, രോഗി മരിച്ചു'; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി, പ്രതിഷേധം

ബാലാത്സംഗക്കേസ്; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഐസിസി ചാമ്പ്യന്‍സ് ട്രോഫി: പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ പുതിയ ഓഫര്‍ വെച്ച് പാകിസ്ഥാന്‍

IND vs SA: ആ രണ്ട് സെഞ്ച്വറികളില്‍ പ്രിയപ്പെട്ടത് ഏത്?, തിരഞ്ഞെടുത്ത് ഡിവില്ലിയേഴ്‌സ്

15 വർഷത്തെ പ്രണയം; കീർത്തി സുരേഷ് വിവാഹിതയാകുന്നു

'ആലോചിച്ചെടുത്ത തീരുമാനമാണ്, വിവാഹം വേണ്ട'; ആളുകൾ സന്തോഷത്തിൽ അല്ല: ഐശ്വര്യ ലക്ഷ്മി