ഹാര്‍ദ്ദിക്ക് ഇനി ഐ.പി.എല്ലില്‍ മാത്രം, കിട്ടിയിരിക്കുന്നത് മുട്ടന്‍പണി

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കി വെങ്കടേഷ് അയ്യര്‍. വിന്‍ഡീസിനെതിരായ പരമ്പരയിലെ താരത്തിന്റെ പ്രകടനം ഹാര്‍ദ്ദിക്കിനെ പിന്നോട്ടടിച്ചിരിക്കുകയാണ്. ഹാര്‍ദ്ദിക്കിന് പകരക്കാരനെ ഇന്ത്യ കണ്ടെത്തി കഴിഞ്ഞു എന്നു തന്നെ പറയാം. ഇനി വെങ്കടേഷിനെയും കൂടെ നിര്‍ത്തിയാകും ടി20 ലോക കപ്പിനുള്ള ഇന്ത്യയുടെ ഒരുക്കമെന്ന് വ്യക്തം.

വിന്‍ഡീസിനെതിരെ 92 റണ്‍സാണ് വെങ്കടേഷ് മൂന്ന് മത്സരത്തില്‍ നിന്ന് നേടിയത്. ഭയരഹിതമായി ബാറ്റ് ചെയ്യുന്നു എന്നതാണ് വെങ്കിയെ ശ്രദ്ധേയനാക്കുന്നത്. ആദ്യ മത്സരത്തില്‍ 13 പന്ത് നേരിട്ട് 24 റണ്‍സുമായി പുറത്താവാതെ നിന്ന താരം രണ്ടാം മത്സരത്തില്‍ 18 പന്തില്‍ 33 റണ്‍സ് നേടി. മൂന്നാം മത്സരത്തില്‍ 19 പന്തില്‍ പുറത്താവാതെ 35 റണ്‍സും അടിച്ചെടുത്തു.

ബാറ്റിംഗിന് പുറമേ ഒന്നോ രണ്ടോ ഓവറുകള്‍ എറിയാനും താന്‍ പ്രാപ്തനാണെന്ന് വെങ്കിടേഷ് തെളിയിച്ചു കഴിഞ്ഞു. ഈ മാസം 24ന് ആരംഭിക്കുന്ന ശ്രീലങ്കന്‍ പരമ്പരയിലും വെങ്കടേഷ് ഇതേ പ്രകടനം തുടര്‍ന്നാല്‍ ഹര്‍ദിക്കിനത് അത് കൂടുതല്‍ തിരിച്ചടിയാകും.

പരിക്കിനെ തുടര്‍ന്ന് പഴയ ഫോമിലേക്ക് തിരിച്ചെത്താനാകാതെ പ്രയാസപ്പെടുകയാണ് ഹാര്‍ദ്ദിക്. ആഭ്യന്തര മത്സരങ്ങള്‍ കളിച്ച് തിരിച്ചുവരാന്‍ ബിസിസിഐ മുന്നോട്ടുവെച്ച നിര്‍ദ്ദേസം താരം നിരാകരിക്കുകയും ചെയ്തു. നിലവില്‍ ഐപിഎല്ലിനായുള്ള തയാറെടുപ്പിലാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകന്‍ കൂടിയായ ഹാര്‍ദ്ദിക്. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ ഐപിഎല്ലില്‍ തന്നെ ഒതുങ്ങാനാവും താരത്തിന്റെ വിധി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം