ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിന് തയ്യാറെടുത്ത് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. തുടര്‍ച്ചയായ പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്തായ താരത്തോട് ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരം. ടി20 ലോക കപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കം.
ഐപിഎല്‍ പുതിയ സീസണ്‍ 26ന് ആരംഭിക്കാനിരിക്കെ ഹര്‍ദിക് പൂര്‍ണ്ണ ഫിറ്റ്നസ് നേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തോട് ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കെത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്‍സിഎയുടെ പരിശോധനകള്‍ വിജയിച്ചാല്‍ അടുത്ത പരമ്പരയില്‍ത്തന്നെ പാണ്ഡ്യയെ പരിഗണിച്ചേക്കും. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാണ് ഹര്‍ദിക്.
പരിക്കിനെ തുടര്‍ന്ന് പഴയ ഫോമിലേക്ക് തിരിച്ചെത്താനാകാതെ പ്രയാസപ്പെടുന്ന ഹാര്‍ദ്ദിക്കിനെയാണ് അവസാന മത്സരങ്ങളില്‍ കണ്ടത്. ആഭ്യന്തര മത്സരങ്ങള്‍ കളിച്ച് തിരിച്ചുവരാന്‍ ബിസിസിഐ മുന്നോട്ടുവെച്ച നിര്‍ദ്ദേശം താരം നിരാകരിച്ചിരുന്നു. നിലവില്‍ ഐപിഎല്ലിനായുള്ള തയാറെടുപ്പിലാണ് ഹാര്‍ദ്ദിക്.
ഇന്ത്യക്കായി 11 ടെസ്റ്റില്‍ നിന്ന് 532 റണ്‍സും 17 വിക്കറ്റും 63 ഏകദിനത്തില്‍ നിന്ന് 1286 റണ്‍സും 57 വിക്കറ്റും 54 ടി20യില്‍ നിന്ന് 533 റണ്‍സും 42 വിക്കറ്റുമാണ് ഹര്‍ദിക്കിന്റെ പേരിലുണ്ട്.