ഐപിഎല്ലിലെ തൃശ്ശൂർ പൂരം ഇന്നെയായിരുന്നു അത്യപൂർവ ബാറ്റിംഗ് വെടിക്കെട്ട്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ ടോസ് നേടിയ മുംബൈ ഇൻഡ്യൻസ് ക്യപ്റ്റൻ ഹാർദ്ദിക് സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല തങ്ങൾ ഇന്ന് റെക്കോഡ് സൃഷ്ടിക്കുമെന്ന്. 4 സർവ്വകാല റെക്കോഡുകളാണ് ഇന്നലെ ഹൈദരാബാദിൽ പിറന്നു വീണത്. ഒരു T20 മാച്ചിൽ 523 റൺസ് സ്കോർ പിറക്കുന്നു. 38 സിക്സ്സറുകൾ പിറക്കുന്നു. 200 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 4 പേർ ഫിഫ്റ്റി അടിക്കുന്നു.
277 റൺസ് ഒരു ടീം സ്കോർ ചെയ്യുന്നു. ഇതിനോ മുമ്പ് ചിന്നസാമിയിൽ RCB അടിച്ചുകൂട്ടിയ 263 റൺസ് ഇന്നലെ പഴങ്കഥയായി.ട്രെവിസ് ഹെഡ് തീ കൊളുത്തിയ ബാറ്റിംഗ് വെടിക്കെട്ട് അഭിഷേക് ശർമ്മ ഏറ്റെടുത്തു. ഹെൻട്രിച്ച് ക്ലാസനിലൂടെ അവസാനിക്കുമ്പോൾ മുംബൈ ഇൻഡ്യൻസ് ഏതാണ്ട് ചാരമായിക്കഴിഞ്ഞു. മുംബൈ ബാറ്റേഴ്സിന് ഈ റൺമല കയറി എത്രത്തോളം മുന്നേറാനാവുമെന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളു.
എങ്കിലും അവരും അത്രയ്ക്ക് മോശമാക്കിയില്ല പരമാവധി ശ്രമിക്കുന്നതിനിടയിൽ ബിഗ്ഹിറ്റർ മാർ ഓരോരുത്തരായി മടങ്ങിക്കൊണ്ടിരുന്നു. ചുവടുറപ്പിക്കാൻ വൈകിയെങ്കിലും തിലക് വർമ്മയുടെ ബാറ്റിംഗ് എടുത്തു പറയുന്നു. ടിം ഡേവിഡ് അവസാനം പൊരുതിയെങ്കിലും എങ്ങുമെത്തിയില്ല. ഹൈദരാബാദ് തലേ മത്സരത്തിൽ മികച്ച ബൗളിംഗ് നടത്തിയ നടരാജനു പകരം ഉനാട്ഘട്ടിന് അവസരം നൽകി.
ബൗളർ മാരുടെ ഈ കൂട്ടക്കുരുതിയിലും എടുത്തു പറയുന്നത് പാറ്റ് കമ്മിൻസിൻ്റെ ബൗളിംഗാണ് തല്ലുവാങ്ങുന്ന ബൗളേഴ്സിനിടയിൽ ക്യപ്റ്റൻ കമ്മിൻസ് മികച്ച ബൗളിംഗ് പുറത്തെടുത്തു. 4 ഓവറിൽ 35 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് ക്യാപ്റ്റൻസിയിലും കമ്മിൻസ് മികച്ചുനിന്നു
എന്തിന് എടുത്തു പറയണം അല്ലേ അതുകൊണ്ടാണല്ലോ അയാൾ നയിച്ച ടീം ടെസ്റ്റ് ഏകദിന ക്രിക്കറ്റിലെ വേൾഡ് കപ്പുലുകൾ നേടിയത് .
ഇതുപോലൊരു പൂരം ഇനി എന്നാണാവോ കാണാൻ സാധിക്കുന്നത് .
ഈ തോൽവിയോടെ ഹാർദ്ദിക്‌പാണ്ഡ്യ ഭൂമിയിൽ നിന്നും ലേശം ഉയർന്നു. താൻ എയറിലല്ലെന്നു കാണിക്കാൻ മത്സരശേഷവും പാണ്ഡ്യ ഗ്രൗണ്ടിലെ പെരുമാറ്റത്തിലൂടെ വിഭലമായശ്രമം നടത്തുന്നത് കാണാമായിരുന്നു. പക്ഷേ വെളുക്കാൻ തേച്ചത് പാണ്ഡായോ എന്നൊരു സംശയം തോന്നിയത് എനിക്കു മാത്രമാണോ..?
എഴുത്ത്: Murali Melettu
കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ