വേണമെങ്കിൽ എന്നെ തല്ലാമെന്ന് ഹാർദിക്ക് പറഞ്ഞു, വന്ന് പൊതിരെ തല്ലി സ്റ്റാറ്റസും ഇട്ട് നിക്കോളാസ് പൂരന്റെ മാസ് മറുപടി; നാണംകെട്ട് ഇന്ത്യൻ നായകൻ

അപ്പോൾ ആ കാര്യത്തിലും ഒരു തീരുമാനമായി. വെസ്റ്റ് ഇൻഡീസിനെതിരെ പുറകിൽ നിന്ന ശേഷം തിരിച്ചുവന്ന് പരമ്പര നേടാം എന്ന സ്വപ്‌നങ്ങൾ കാറ്റിൽ പറത്തി കൊണ്ട് ഫ്‌ലോറിഡയിൽ വെസ്റ്റ് ഇൻഡീസ് ടീം ഒന്നടങ്കം ഉയർന്ന് കളിച്ച മത്സരത്തിൽ തോറ്റതോടെ ഇന്ത്യക്ക് പരമ്പര നഷ്ടം. അതിനിർണായകമായ അഞ്ചാം മത്സരത്തിൽ എട്ട് വിക്കറ്റിന്റെ തോൽവിയാണ് ഇന്ത്യ തോൽവിയെറ്റ് വാങ്ങിയത്. പരമ്പരയിലെ അവസാന മത്സരത്തിൽ ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ഇന്ത്യ 165 റൺസ് എടുത്താണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. 45 പന്തിൽ 61 റൺസെടുത്ത സൂര്യകുമാർ യാദവ് ഒഴിച്ചുള്ള ബാറ്ററുമാർ പരാജയപെട്ടതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണം. മറുപടി ബാറ്റിംഗിൽ വെസ്റ്റ് ഇൻഡീസ് രണ്ട് ഓവറുകൾ ബാക്കി നിൽക്കെ വെറും 2 വിക്കറ്റുകൾ മാത്രം നഷ്ടപെടുത്തിയാണ് ജയം സ്വന്തമാക്കി. 55 പന്തിൽ 85 റൺസുമായി പുറത്താവാതെ നിന്ന ബ്രൻഡൻ കിംഗാണ് വിൻഡീസിനെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-2ന് ആതിഥേർ സ്വന്തമാക്കി.

ബാറ്ററുമാരുടെ മോശം പ്രകടനം തോൽവിക്ക് കാരണം ആകുമ്പോൾ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങുന്നത് ടോസ് കിട്ടിയിട്ടും ബാറ്റിംഗ് തിരഞ്ഞെടുത്ത നായകനാണ്. അതി നിർണായക മത്സരത്തിൽ റിസ്ക്ക് എടുത്ത് ബാറ്റ് ചെയ്തിട്ടും യാതൊരു സംഭാവനയും നൽകാനും താരത്തിന് സാധിച്ചിരുന്നില്ല. അതിനും താരം വിമർശനം കേട്ടു. എന്നാൽ ട്രോളന്മാർക്ക് കൂടുതൽ ട്രോളാനുള്ള വകുപ്പ് ഒപ്പിച്ചത് താരം തന്നെയാണ്. നിക്കോളാസ് പൂരനുമായി ബന്ധപ്പെട്ട് താരം പറഞ്ഞ ഒരു കമന്റ് ഇപ്പോൾ തിരിച്ചടിച്ചിരിക്കുകയാണ്.

സംഭവം ഇങ്ങനെ : വിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ജീവമരണ പോരാട്ടത്തിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയം പിടിച്ചെടുത്തിരുന്നു. ബാറ്റർമാരും ബോളർമാരും ഒരുപോലെ നിലവാരത്തിലേക്ക് ഉയർന്ന മത്സരത്തിൽ നിക്കോളാസ് പൂരന്റെ താമസിച്ചുള്ള വരവ് എങ്ങനെ മുതലാക്കിയെന്ന് നായകൻ ഹാർദ്ദിക് പാണ്ഡ്യ പറഞ്ഞിരുന്നു. “നിക്കി (പൂരൻ) ബാറ്റ് ചെയ്യാൻ ഇറങ്ങാൻ വൈകിയത് ഞങ്ങളുടെ പേസർമാരെ പിന്നോട്ട് നിർത്താൻ ഞങ്ങളെ അനുവദിച്ചു. കൂടാതെ അക്‌സറിനെ തന്റെ നാല് ഓവർ എറിയാനും അനുവദിച്ചു. നിക്കിക്ക് അടിക്കണമെങ്കിൽ, അവൻ എന്നെ തല്ലട്ടെ, അതായിരുന്നു പ്ലാൻ. ഇത്തരം മത്സരം ഞാൻ ആസ്വദിക്കുന്നു. അദ്ദേഹം ഇത് കേൾക്കുമെന്നും നാലാം ടി20യിൽ എന്നെ കഠിനമായി നേരിടുമെന്നും എനിക്കറിയാം- മത്സര ശേഷം ഹാർദ്ദിക് പറഞ്ഞു.

ഈ വാക്കുകൾ തിരിച്ചടിച്ചത് ഇന്നലെയാണ്. നിക്കി തന്നെ ഹാർദികിനെതിരെ ആക്രമണം അഴിച്ചുവിട്ടപ്പോൾ താരത്തിന് മറുപടി ഒന്നും ഉണ്ടായിരുന്നില്ല. സിക്സുകൾ പിറന്ന സമയത്ത് അതൊക്കെ അതിശയത്തോടെ നോക്കി നിൽക്കാനേ താരത്തിന് പറ്റിയൊള്ളു. മാത്രമല്ല കഴിഞ്ഞ മത്സരത്തിൽ ഹാർദിക് പറഞ്ഞ വാക്കുകൾ അടങ്ങിയ ക്രിക്ക്ട്രാക്കർ പേജിന്റെ ഒരു പോസ്റ്ററും സ്ക്രീൻഷോട്ടായി പൂരന് താരം പങ്കിട്ടു. എന്തായാലും ഇന്ത്യൻ നായകനെ ശരിക്കും കളിയാക്കിയിരിക്കുകയാണ് താരം ചെയ്തിരിക്കുന്നത്.

Latest Stories

IPL 2025: ഇതാണ് ഞങ്ങൾ ആഗ്രഹിച്ച തീരുമാനം എന്ന് ബോളർമാർ, ഒരിക്കൽ നിർത്തിയ സ്ഥലത്ത് നിന്ന് ഒന്ന് കൂടി തുടങ്ങാൻ ബിസിസിഐ; പുതിയ റൂളിൽ ആരാധകരും ഹാപ്പി

വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ഹീറോ മോട്ടോ കോര്‍പ്പ്; ഇലക്ട്രിക് ത്രീവീലര്‍ വിപണിയില്‍ ഇനി തീപാറും പോരാട്ടം

‘പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അടിച്ചമർത്താൻ കേന്ദ്രം ശ്രമിക്കുന്നു, അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നു’; വിമർശിച്ച് ജോൺ ബ്രിട്ടാസ്

കള്ളന്മാരെ ലോക്ക് ആക്കാൻ കൊറിയൻ ബ്രാൻഡ് ! ഹ്യുണ്ടായ്, കിയ കാറുകൾ ഇനി മോഷ്ടിക്കാൻ പറ്റില്ല..

ശാസ്ത്രവും സാങ്കേതിക വിദ്യയും ഉള്‍ക്കൊള്ളണം; അല്ലാത്തപക്ഷം നൂറുതവണ പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചാലും ഫലമില്ലെന്ന് നിതിന്‍ ഗഡ്കരി

വണ്ടിയിടിച്ച് കൊല്ലാന്‍ ശ്രമം, ജീവന് ഭീഷണിയുണ്ട്.. എനിക്ക് ആരുടെയും പിന്തുണ വേണ്ട..; അഭിരാമിയെ വിമര്‍ശിച്ച് എലിസബത്ത്

IPL 2025: ആ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ഇത്തവണ 300 റൺ അടിക്കും, ബോളർമാർക്ക് അവന്മാർ ദുരന്തദിനം സമ്മാനിക്കും: ഹനുമ വിഹാരി

മാർച്ച് 24,25 തീയതികളിൽ പ്രഖ്യാപിച്ച ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

'കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്'; മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിൽ കേന്ദ്രത്തോട് ഹൈക്കോടതി

കാശ് നല്‍കണം, ചിരഞ്ജീവിയെ കാണാം; യുകെയില്‍ പണം പിരിച്ച് ഫാന്‍സ് മീറ്റ്, വിമര്‍ശിച്ച് താരം