Ipl

ഈ സ്വഭാവം കൊണ്ട് നീ എവിടെയും എത്തില്ല, ഹാർദിക്കിന് ട്രോൾ മഴ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ തോൽവി അറിയാതെയുള്ള ഗുജറാത്ത് ടൈറ്റൻസ് കുതിപ്പിന് ഒടുവിൽ അവസാനം. മികച്ച രീതിയിൽ മുന്നേറുകയായിരുന്ന ഗുജറാത്തിന് പണി കൊടുത്തിരിക്കുന്നത് ഹൈദെരാബാദാണ്.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെ മോശം തുടക്കത്തിൽ നിന്നും കരകയറ്റിയത്‌ ഹാർദികിന്റെ ഇന്നിംഗ്സ് ആയിരുന്നു . സാധാരണ വമ്പനടികൾക്ക് ശ്രമിക്കാറുള്ള താരം ക്രീസിൽ സെറ്റായി ക്യാപ്റ്റൻസ് ഇന്നിംഗ്സ് തന്നെയാണ് കളിച്ചത്.

എന്നാൽ പലപ്പോഴും ഗ്രൗഡിലെ ചില പെരുമാറ്റങ്ങളുടെ പേരിൽ ആരാധകരുടെ കണ്ണിലെ കരടുകളാണ് പാണ്ഡ്യ സഹോദരങ്ങൾ. ഇപ്പോഴിതാ അനിയൻ ഹാർദിക്ക് ആണ് പണി മേടിച്ചിരിക്കുന്നത്, ക്യാപ്റ്റൻ എന്ന നിലയിൽ ഹർദിക്കിന്റെ പെരുമാറ്റമാണ് ഇന്നലെ ആരാധകരെ ചൊടിപ്പിച്ചത്.

കഴിഞ്ഞ മത്സരങ്ങളെ അപേക്ഷിച്ച് 3 ഡിപ്പാർട്മെന്റിലും ഏറെ പിന്നിൽപോയ ഹൈദരാബാദ് ഫീൽഡിൽ ഒരുപാട് പിഴവുകൾ വരുത്തി. അപ്പോഴെല്ലാം നായകൻ വലിയ ദേഷ്യത്തിൽ ആയിരുന്നു . എന്നാൽ തന്റെ അവസാന ഓവറിൽ ബൗണ്ടറി ലൈനിൽ നിന്ന സീനിയർ താരമായ ഷമിയുടെ ഭാഗത്ത് നിന്നും സംഭവിച്ച ഒരു പിഴവ് ഹാർദിക്ക് പാണ്ട്യയെ വളരെ ഏറെ പ്രകോപിപ്പിച്ചു. ഷമിയോടെ വളരെ ദേഷ്യത്തിൽ സംസാരിച്ച താരം എന്തൊക്കെയോ ഉറക്കെ പറഞ്ഞിരുന്നു. ഇത് വളരെ മോശമെന്നും ദേഷ്യം കുറച്ചില്ലെങ്കിൽ താരം എവിടെയും എത്തില്ലെന്നും ആരാധകർ വിമർശിച്ചു.

കഴിഞ്ഞ മത്സരത്തിൽ ഡേവിഡ് മില്ലറോട് താരം ദേഷ്യപ്പെട്ടിരുന്നു.ഇന്ത്യയുടെ ഏറ്റവും മികച്ച ഓൾ-റൗണ്ട് സ്വഭാവ ഗുണത്തിന്റെ കാര്യത്തിൽ വട്ടപ്പൂജ്യം ആണെന്ന് തരത്തിൽ ഉള്ള അഭിപ്രായങ്ങളും വരുന്നുണ്ട്.

Latest Stories

36 മാസത്തെ ശമ്പളം കുടിശിഖ; ഡിഎ മുടങ്ങി; സര്‍ക്കാരിന്റെ തലതിരിഞ്ഞ പദ്ധതി കര്‍ണാടക ആര്‍ടിസിയെ കടത്തില്‍ മുക്കി; 31 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ജീവനക്കാര്‍

"ജസ്പ്രീത് ബുംറയെക്കാളും മിടുമിടുക്കാനാണ് ആ പാക്കിസ്ഥാൻ താരം"; തുറന്നടിച്ച് മുൻ പാക്കിസ്ഥാൻ ഇതിഹാസം

ഇവിഎം ക്രമക്കേട് പരിശോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി അടുത്ത മാസം വാദം കേള്‍ക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിവരാവകാശ കമ്മീഷന്‍

വിഡി സതീശന്റെ നാക്ക് മോശം, വെറുപ്പ് വിലയ്ക്ക് വാങ്ങുന്നയാള്‍; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

"എന്റെ സാമ്രാജ്യത്തിന്റെ താക്കോലും, ബാധ്യതകളുടെ ലിസ്റ്റും നിനക്ക് കൈമാറുന്നു വാഷി; വാഷിംഗ്‌ടൺ സുന്ദറിനോട് രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

29-ാം ചലച്ചിത്രമേളയ്ക്ക് തിരശീല വീണു; ബ്രസീലിയൻ ചിത്രമായ മാലുവിന് സുവർണ ചകോരം

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; കരട് പട്ടിക ഉടന്‍, ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍

നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി