വിവാഹമോചനത്തിന് ശേഷം ഹാര്‍ദിക് തന്റെ 100 കോടി ആസ്തിയുടെ 70 ശതമാനവും നടാഷയ്ക്ക് നല്‍കും?, സത്യമെന്ത്

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള വേര്‍പിരിയല്‍ സ്ഥിരീകരിച്ചു. ഈ വാര്‍ത്ത ആരാധകരെ ഞെട്ടിച്ചുവെങ്കിലും അവരുടെ വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രചരിക്കുന്നതിനാല്‍ അതിശയിക്കാനില്ല.

നടാഷ തന്റെ വിവാഹ ചിത്രങ്ങളെല്ലാം ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്യുകയും പാണ്ഡ്യയെ തന്റെ കുടുംബപ്പേരില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തതോടെ അവരുടെ വേര്‍പിരിയലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ഉയര്‍ന്നു. ഭാര്യയുടെ ജന്മദിനത്തില്‍ ഹാര്‍ദിക് ആശംസകള്‍ അറിയിക്കാത്തതും ശ്രദ്ധിക്കപ്പെട്ടു.

വിവാഹ മോചനത്തില്‍ നടാഷ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളെക്കുറിച്ചും ഇരുകക്ഷികളും തമ്മിലുള്ള കരാറിനെക്കുറിച്ചും വ്യക്തമായ വിവരങ്ങളൊന്നുമില്ല. അതിനിടെ ഹാര്‍ദിക് തന്റെ 100 കോടി ആസ്തിയുടെ 70 ശതമാനവും നടാഷയ്ക്ക് നല്‍കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. എന്നാലിത് സാധ്യമല്ല എന്നതാണ് അറിയുന്നത്. കാരണം, 2018 ലെ ഒരു അഭിമുഖത്തില്‍, തന്റെ സ്വത്തിന്റെ 50 ശതമാനം അമ്മയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പാണ്ഡ്യ വെളിപ്പെടുത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ ഹാര്‍ദിക്കിന് തന്റെ മൊത്തത്തിലുള്ള സ്വത്തിന്റെ വലിയൊരു ഭാഗം നടാഷയ്ക്ക് നല്‍കാനാവില്ല. എന്നിരുന്നാലും, ഇന്ത്യന്‍ നിയമമനുസരിച്ച് നടാഷയ്ക്ക് ഇപ്പോഴും മെയിന്റനന്‍സ് ആവശ്യപ്പെടാം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2024 ലെ കണക്കനുസരിച്ച് താരത്തിന്റെ ആകെ ആസ്തി 91 കോടി രൂപയാണ്.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ