കോഹ്‌ലിയുടെ പിന്മാറ്റം, അതിനിർണായക അപ്ഡേറ്റ് നൽകി ഹർഷ ഭോഗ്ലെ; നൽകിയത് വ്യക്തമായ സൂചന

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍നിന്ന് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി പിന്മാറിയത് വാർത്ത ആയിരുന്നു. ചില വ്യക്തിപരമായ കാരണങ്ങളാണ് ആദ്യ രണ്ട് ടെസ്റ്റുകളിലെ താരത്തിന്റെ അസാന്നിധ്യത്തിന് കാരണം. കോഹ്‌ലിക്ക് പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കും. ആരാധകരോടും മാധ്യമങ്ങളോടും കോഹ്ലിയുടെ സ്വകാര്യത മാനിക്കണമെന്നും കുടുംബത്തിന്റെ സ്വകാര്യ ഇടങ്ങളില്‍ നുഴഞ്ഞുകയറുന്നത് ഒഴിവാക്കണമെന്നും ബിസിസിഐ അഭ്യര്‍ത്ഥിച്ചു. 35 കാരനായ കോഹ്ലിക്ക് ഇംഗ്ലണ്ടിനെതിരെ മികച്ച റെക്കോര്‍ഡ് ഉള്ളതിനാല്‍ താരത്തിന്റെ അഭാവം ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് വലിയ തിരിച്ചടിയാകും.

കോഹ്‌ലി ഇംഗ്ലണ്ടിനെതിരെ 42.36 ശരാശരിയില്‍ അഞ്ച് സെഞ്ച്വറികളും ഒമ്പത് അര്‍ധസെഞ്ച്വറികളും സഹിതം 1991 റണ്‍സ് നേടിയിട്ടുണ്ട്. ഇരു ടീമുകളും തമ്മിലുള്ള 2016 ലെ ഹോം പരമ്പരയില്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 109.16 ശരാശരിയില്‍ 655 റണ്‍സും രണ്ട് സെഞ്ച്വറികളും രണ്ട് അര്‍ദ്ധസെഞ്ചുറികളും നേടി ഏറ്റവും മികച്ച റണ്‍ സ്‌കോററായി മികച്ച ഫിനിഷിംഗ് നടത്തി.

കോഹ്‌ലിയുടെ തീരുമാനത്തെക്കുറിച്ച് ഹർഷ ഭോഗ്ലെ തന്റെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ബാറ്റർ എപ്പോഴും മറ്റ് ഫോർമാറ്റുകളേക്കാൾ ടെസ്റ്റ് ക്രിക്കറ്റിനെയാണ് ഇഷ്ടപ്പെടുന്നതെന്ന് പ്രശസ്ത കമന്റേറ്റർ പറഞ്ഞു. “അടുത്ത കാലത്തായി വിരാട് വ്യക്തിപരമായ ഇടവേള എടുക്കുന്നത് കൂടുതലാണ്. എന്നാൽ ബിസിസിഐ ആദ്യമായി അദ്ദേഹത്തിന്റെ സ്വകാര്യതയെ ബഹുമാനിക്കാൻ ആരാധകരോട് അഭ്യർത്ഥിച്ചിരിക്കുകയാണ്.” ഹർഷ പറഞ്ഞു.

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലാണ് കോലി അവസാനമായി കളിച്ചത്. തന്റെ മകളുടെ ജന്മദിനം ആഘോഷിക്കാൻ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും പിന്മാറിയ കോഹ്‌ലി അവസാന 2 മത്സരങ്ങൾ കളിച്ചിരുന്നു. 14 മാസത്തിന് ശേഷം തന്റെ ആദ്യ ടി20 ഐ പരമ്പരയിൽ ബാറ്റിംഗിൽ പരാജയപ്പെട്ടെങ്കിലും ഫീൽഡിൽ സെൻസേഷണൽ ആയിരുന്നു താരം . പരമ്പരയിലെ മികച്ച ഫീൽഡറായി താരം തിരഞ്ഞെടുക്കപ്പെട്ടു.

കോഹ്‌ലിയുടെ പിന്മാറ്റത്തെക്കുറിച്ച് ഹർഷ പറഞ്ഞത് ഇങ്ങനെയാണ്- “ടെസ്റ്റ് ക്രിക്കറ്റിനെ വളരെയധികം പിന്തുണയ്ക്കുന്നവരും ഇന്ത്യയ്‌ക്കായി കളിക്കാൻ ആവേശത്തോടെ നിൽക്കുന്ന കോഹ്‌ലിയെ പോലെ രണ്ട് മത്സരങ്ങൾ നഷ്ടപ്പെടുത്താൻ തീരുമാനിച്ചാൽ, അത്വലിയ പ്രശ്നം ആയിരിക്കും. അതിനാൽ നമുക്ക് വിരാട് കോഹ്‌ലിക്ക് ആശംസകൾ നേരാം, ഈ ഘട്ടം കടന്നുപോകട്ടെ, അവൻ സന്തോഷത്തോടെ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു,” ഹർഷ ഭോഗ്‌ലെ എക്‌സിൽ കുറിച്ചു.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍