വടികൊടുത്ത് അടിവാങ്ങി ഹർഷ ഭോഗ്ലെ, പണി കൊടുത്തത് ധവാൻ; ഇയാൾ ഇതൊക്കെ ഓർത്തിരിക്കുന്നുണ്ടോ എന്നായിരിക്കും ഹർഷ വിചാരിക്കുന്നത്

പഞ്ചാബ് കിംഗ്‌സ് (പിബികെഎസ്) ക്യാപ്റ്റൻ ശിഖർ ധവാൻ പൊതു വളരെ കൂളാണ് . ടീമിലെടുത്താലും എടുത്തില്ലെങ്കിലും അദ്ദേഹത്തിന്റെ മനോഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാകില്ല. അതേസമയം കുറിക്ക് കൊള്ളുന്ന മറുപടികൾ നൽകാനും മിടുക്കനാണ്. അടുത്തിടെ ട്വീറ്റുകളിലൊന്നിൽ തന്നെ ട്രോളിയ പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‌ലെയെ ധവാൻ കളിയാക്കി. എന്തായാലും കൃത്യ സമയത്തുള്ള താരത്തിന്റെ മറുപടി ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

ഇന്നലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ധവാൻ 66 പന്തിൽ 150 സ്ട്രൈക്ക് റേറ്റിൽ പുറത്താകാതെ 99 റൺസ് നേടിയതിന് ശേഷമായിരുന്നു ധവാന്റെ തഗ് പ്രതികരണം.

തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിൽ ഒന്ന് കളിച്ച ധവാൻ 12 ഫോറുകളും അഞ്ച് സിക്‌സറുകളും അടിച്ച് ടീമിനെ 20 ഓവറിൽ 143/9 എന്ന മാന്യമായ സ്‌കോർ രേഖപ്പെടുത്താൻ സഹായിച്ചു, മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോൾ ആയിരുന്നു ഈ പ്രതികരണം.

മത്സരത്തിൽ പിബികെഎസ് എട്ട് വിക്കറ്റിന് തോറ്റെങ്കിലും ധവാന്റെ പോരാട്ടവീര്യത്തിന് “പ്ലെയർ ഓഫ് ദി മാച്ച്” ആയി തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിന് ശേഷമുള്ള പ്രസന്റേഷൻ ഷോയിൽ , ധവാൻ ഭോഗ്ലെയെ കളിയാക്കി രംഗത്ത് എത്തി: “എന്റെ സ്‌ട്രൈക്ക് റേറ്റിൽ നിങ്ങൾ ഇപ്പോൾ സന്തുഷ്ടരായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ഇതിന് മറുപടിയായി ഭോഗ്ലെപറഞ്ഞു: ” ഞാൻ അത് പറഞ്ഞത് തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യത്തിലായിരുന്നു,” ഇരുവരും പൊട്ടിച്ചിരിച്ചു.

അറിയാത്തവർക്കായി, രാജസ്ഥാൻ റോയൽസിനെതിരായ (ആർആർ) പിബികെഎസിന്റെ അവസാന മത്സരത്തിൽ ധവാന്റെ സ്ട്രൈക്ക് റേറ്റിനെ ഭോഗ്ലെ ചോദ്യം ചെയ്തിരുന്നു.

ആ സമയത്ത് , ധവാൻ 100 സ്‌ട്രൈക്ക് റേറ്റിൽ മാത്രമാണ് കളിച്ചത്. ഒടുവിൽ ഇന്നിംഗ്സ് അവസാനം 56 പന്തിൽ ഒമ്പത് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും ഉൾപ്പെടെ 86* റൺസ് താരം നേടി. ആ മത്സരത്തിൽ പിബികെഎസ് അഞ്ച് റൺസിന് വിജയിച്ചു.

ഒരു ട്വീറ്റ് പോസ്റ്റിൽ ഭോഗ്ലെ എഴുതി:

“ശിഖർ ധവാന്റെ ഇന്നിംഗ്‌സ് അവസാനം നല്ല രീതിയിൽ കഴിഞ്ഞെങ്കിലും തുടക്കം മോശമായിരുന്നു. നിങ്ങൾക്ക് എ സ്ട്രൈക്കെ റേറ്റിൽ കളിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണങ്ങൾ ഒന്നും ഉണ്ടാകില്ല എന്ന കാര്യം ഉറപ്പ് പറയാം.”

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ