നാഗവല്ലി ബാധ വിട്ടൊഴിഞ്ഞെന്ന് കരുതിയവരെ തിരുത്തി ഹർഷൽ പട്ടേൽ, അഭിഷേക് പോറലിന്റെ അവസാന ഓവർ വെടിക്കെട്ടിൽ മറുപടിയില്ലാത്ത താരം; അവസാന ഓവറിൽ സംഭവിച്ചത് അവിശ്വനീയ സംഭവങ്ങൾ

ഐപിഎൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പഞ്ചാബ് കിങ്സിന് 175 റൺസ് വിജയലക്ഷ്യം മുന്നോട്ട് വെക്കാനായി. തുടക്കത്തിൽ തകർപ്പൻ വെടിക്കെട്ട് നടത്തിയ ഡൽഹി ഇടക്ക് ഒന്ന് മങ്ങുക ആയിരുന്നു. ബാറ്ററുമാറായുടെ അമിതാവേശം തന്നെയാണ് ഡൽഹിയെ ചതിച്ചത്. വന്നവരും പോയവരും എല്ലാം വലിയ ഷോട്ടിന് ശ്രമിച്ചതിടെയാണ് ഡൽഹിക്ക് പണി കിട്ടിയത്. ഓപ്പണർമാരായ ഡേവിഡ് വാർണറും മിച്ചൽ മാർഷും ചേർന്ന് തകർപ്പൻ തുടക്കം നൽകിയെങ്കിലും മധ്യഓവറിലേക്കെത്തിയപ്പോൾ മത്സരത്തിന്റെ നിയന്ത്രണം ഡൽഹി ഏറ്റെടുത്തു.

എന്നാൽ അവസാന ഒരൊറ്റ ഓവറിൽ കാര്യങ്ങൾ മാറിമറിയുക ആയിരുന്നു. ആദ്യ 3 ഓവറുകൾ അതിമനോഹരമായി എറിഞ്ഞ ഹർഷൽ പട്ടേൽ അവസാന ഒറ്റ ഓവർ കൊണ്ട് വില്ലനായി മാറുക ആയിരുന്നു. കഴിഞ്ഞ സീസൺ വരെ ബാംഗ്ലൂർ ടീമിന്റെ ഭാഗമായി നിന്ന താരം ഈ സീസണിൽ പഞ്ചാബിനൊപ്പം എത്തുക ആയിരുന്നു. 3 ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയ താരം ശേഷം ഒരൊറ്റ ഓവറിൽ വഴങ്ങിയത് 25 റൺസാണ്.

ഇംപാക്ട് താരമായി എത്തിയ അഭിഷേക് പോറൽ അവാസന ഓവറിലാണ് ഡൽഹിയെ വൻ തകർച്ചയിൽ നിന്നും കരകയറ്റിയത്.താരം എറിഞ്ഞ അവസാന ഓവറിൽ മൂന്ന് ഫോറും രണ്ട് സിക്സറുകളും അടക്കമാണ് പോറൽ തകർപ്പൻ അടി നടത്തിയത്. വെറും പത്ത് പന്തിൽ 32 റൺസെടത്ത് പുറത്താകാതെയായിരുന്നു താരത്തിന്റെ ഇന്നിങ്സ്. കളിയുടെ ഒരു ഘട്ടത്തിൽ മോഹിച്ച പോലും സാധികാത്ത സ്കോറിലേക്ക് തങ്ങളെ എത്തിച്ച അഭിഷേകിനൊപ്പം ഡൽഹി നന്ദി പറയേണ്ടത് ഹര്ഷലിനാണ്.

അത്രയും നേരം അതിമനോഹരമായി എറിഞ്ഞ ഹർഷൽ ഒരു നിമിഷം കൊണ്ട് ആർസിബിയിലെ പഴയ കാലം ഓർമിപ്പിച്ചു. തനിക്ക് ഒരു മാറ്റവും വന്നില്ലാലോ എന്നാണ് ആരാധകർ ചോദിക്കുന്നത്. കാലം ഇത്രയുമായിട്ടും ലൈനിലും ലെങ്ങ്തിലും പന്തെറിയാൻ താൻ പഠിച്ചില്ലേ എന്നാണ് ആരാധകർ ചോദിക്കുന്ന കാര്യം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം