അഞ്ചാം ടി20യില്‍ ഹര്‍ഷിത് റാണയില്ല; മുംബൈയില്‍ ഇന്ത്യ ഒരു മാറ്റമേ വരുത്തേണ്ടതുള്ളൂവെന്ന് മുന്‍ താരം

ഇംഗ്ലണ്ടിനെതിരെതിരായ ടി20 പരമ്പര ഒരു മത്സരം ശേഷിക്കെ ഇന്ത്യ 3-1ന് സ്വന്തമാക്കി. ഇതോടെ മുംബൈയില്‍ നടക്കാനിരിക്കുന്ന അവസാന മത്സരം അപ്രസക്തമായി. പക്ഷേ രണ്ട് ടീമുകള്‍ക്കും ബെഞ്ച് കളിക്കാരെ കളിപ്പിക്കാനും പരീക്ഷിക്കാനും അവസരമുണ്ട്. ബെഞ്ച് ചൂടാക്കുന്ന കുറച്ച് കളിക്കാര്‍ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിന് ഉണ്ട്.

എന്നാല്‍ ഇന്ത്യന്‍ മുന്‍ താരം പാര്‍ഥിവ് പട്ടേല്‍ ടീം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ വളരെയധികം മാറ്റങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നില്ല. നാലാം ടി20യില്‍ ശിവം ദുബെയ്ക്ക് പകരമെത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഹര്‍ഷിത് റാണയെ പോലും അഞ്ചാം ടി20 യിലേക്ക് പാര്‍ഥിവ് പിന്തുണയ്ക്കുന്നില്ല. പകരം മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് മാത്രമാണ് മുന്‍ താരം ടീമില്‍ ആഗ്രഹിക്കുന്ന ഏക മാറ്റം.

എന്നെ സംബന്ധിച്ചിടത്തോളം മുഹമ്മദ് ഷമി കളിക്കണം. ഞാന്‍ കാണുന്ന ഒരേയൊരു മാറ്റം ഇതാണ്. ഇത് പരമ്പരയിലെ അവസാന മത്സരമാണെന്ന് എനിക്കറിയാം. പക്ഷേ കെവിന്‍ പീറ്റേഴ്‌സണ്‍ പറയുന്നതുപോലെ, നിങ്ങള്‍ മത്സരങ്ങള്‍ വിജയിക്കാനാണ് കളിക്കുന്നത്, മാറ്റങ്ങള്‍ വരുത്താനല്ല- പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

Read more