Hyderali Sulthan
SA സീരിയസ് നിന്നും പുറത്താകപ്പെട്ടപ്പോൾ സത്യത്തിൽ വലിയ നിരാശ തോന്നി. ഇനി അയാളെ കുറിച്ച് നീല കുപ്പായത്തിൽ എഴുതുക ആണേൽ അതു അയാൾ മാൻ ഓഫ് ദി മാച്ച് ആകുന്ന കാലത് ആവണം എന്ന് മനസ്സിൽ കുറിച്ചു.
SA സീരിയസ് നിന്നും പുറത്താക്കപെട്ടതാണ് സഞ്ജുവിന്റെ ഏഷ്യ കപ്പ് മോഹം തകരാൻ കാരണം. കാർത്തിക് എന്ന ചോയ്സ് വന്നത് കൊണ്ടാകാം. അല്ലേലും തനിക്കു മുൻപിൽ എന്നും തടസങ്ങൾ വന്നു നില്കുന്നത് ആ മനുഷ്യൻ കുറെ കണ്ടതാണ്. പക്ഷെ ഒരുപാട് തഴയപ്പെട്ട കാർത്തിക് ഈ വയസ്സിൽ തിരിച്ചു വന്നെങ്കിൽ, ഇനിയും ഒരു 10 വർഷത്തിന്റെ യുവത്വം ബാക്കി നിൽക്കുന്ന സഞ്ജുവിന് പല മാജിക്കും ചെയ്യാൻ കഴിയും എന്ന വിശ്വാസം കൂടി വന്ന സമയം ആയിരുന്നു ആ ടീം സെലക്ഷൻ.
ഇന്ന് അയാൾക്ക് പല വിശ്രമം കൊടുക്കുമ്പോൾ കിട്ടുന്ന അവസരത്തിൽ നിന്നും ഉയർന്നു വരാൻ ഉള്ള സമയം കിട്ടി. ഒരു ഫിനിക്സ് പക്ഷിയെ പോലെ അയാൾ ഉയർന്നു വരുന്നു. സൂര്യൻ ഉദിച്ചു നിൽകുമ്പോൾ എന്തു കൊണ്ടു മറച്ചാലും ഭൂമി ഇരുട്ടാകില്ല എന്ന് വിമർശകർ ഓർക്കുക.
കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ