ഒരുപാട് കാലം അവനെ കോട്ടൺ തുണിയിൽ പൊതിയാൻ കഴിയില്ല, പുറത്തിറക്കി പന്തെറിയിക്കണം; ബിസിസിഐയുടെ അമിത പേടിക്കെതിരെ പരാസ് മാംബ്രെ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെ പ്രതിനിധീകരിക്കുമ്പോൾ 22 കാരനായ പേസ്മാൻ മായങ്ക് യാദവ് കുറച്ച് ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ വാർത്തകളിൽ ഇടം നേടുക ആയിരുന്നു. ആദ്യ രണ്ട് ഗെയിമുകൾ രണ്ട് അവസരങ്ങളിലും അദ്ദേഹം പ്ലെയർ ഓഫ് ദ മാച്ച് നേടി, ഓരോ മൽസാരത്തിലും മൂന്ന് വിക്കറ്റ് നേട്ടവും കിട്ടി. എന്നിരുന്നാലും, മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ പരിക്ക് പറ്റിയ അദ്ദേഹം ടൂർണമെന്റിൽ നിന്ന് പുറത്തായി. പിന്നെ താരത്തെ ആക്ഷനിൽ കണ്ടിട്ടില്ല എന്ന് പറയാം.

ഇന്ത്യൻ ടീമിൻ്റെ മുൻ ബൗളിംഗ് കോച്ച് പരാസ് മാംബ്രെ അടുത്തിടെ മയൻകുമായി ബന്ധപ്പെട്ട് കുറച്ചധികം കാര്യങ്ങൾ സംസാരിച്ചു. പരിക്കിന്റെ പേരും പറഞ്ഞ് മായങ്കിനെ പോലെ ഒരു താരത്തെ ഒരുപാട് കാലം മാറ്റി നിർത്താൻ പറ്റില്ല എന്നാണ് മുൻ താരം പറഞ്ഞത്. ആഭ്യന്തര റെഡ്-ബോൾ ക്രിക്കറ്റിൽ എങ്കിലും പേടിക്കാതെ താരത്തെ കളത്തിൽ ഇറക്കണം എന്നും പരിശീലകൻ നിർദേശിച്ചു.

“അവൻ തയ്യാറല്ലെങ്കിൽ അവനെ കളിപ്പിക്കുന്നില്ല എന്ന് പറയുന്നതിനോട് ഞാൻ സമ്മതിക്കുന്നില്ല. പന്തെറിയേണ്ട പ്രായമാണിത്. ഒരു ബൗളർ പന്തെറിയണം. നിങ്ങൾ കൂടുതൽ ബൗൾ ചെയ്യുന്തോറും നിങ്ങൾക്ക് കൂടുതൽ നിയന്ത്രണമുണ്ടാകും, നിങ്ങളുടെ ശരീരത്തിന് എത്രമാത്രം പറ്റുമെന്ന് നിങ്ങൾക്ക് മനസിലാകും. അയാൾക്ക് പരിക്കേൽക്കുമെന്ന് പറഞ്ഞ് നിങ്ങൾക്ക് അവനെ കോട്ടൺ തുണിയിൽ പൊതിയാൻ കഴിയില്ല. ഒരു ഫാസ്റ്റ് ബൗളർ എന്ന നിലയിൽ, അയാൾഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്, ”മാംബ്രെ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

വരാനിരിക്കുന്ന ആഭ്യന്തര സീസണിൽ എന്തിനാണ് മായങ്ക് ഉണ്ടാകണം എന്ന് പരിശീലകൻ പറഞ്ഞു. സ്വന്തം കഴിവിൽ വിശ്വാസം ഉണ്ടാകണം എന്നും പരിശീലമാകാൻ ഉപദേശമായി പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം