'അവന്‍ ബോളര്‍മാരുടെ ക്യാപ്റ്റന്‍'; പ്രശംസിച്ച് ആവേശ് ഖാന്‍

സിംബാബ്‌വെയ്ക്കെതിരായ മൂന്നാം ടി20യിലെ ഇന്ത്യയുടെ വിജയത്തിന് ശേഷം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ചു ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ അവേഷ് ഖാന്‍. മത്സരശേഷം സംസാരിച്ച ആവേശ്, ബൗളര്‍മാര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയതിന് യുവ നായകനെ പ്രശംസിക്കുകയും ബോളര്‍മാരുടെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിപ്പിക്കുകയും ചെയ്തു.

എന്റെ പ്രകടനത്തില്‍ സന്തോഷമുണ്ട്. ഞാന്‍ എപ്പോഴും പന്തില്‍ സ്വാധീനം ചെലുത്താന്‍ ആഗ്രഹിക്കുന്നു. ശുഭ്മാന്‍ ബോളര്‍മാരുടെ ക്യാപ്റ്റനാണ്. കാരണം അദ്ദേഹം നമ്മുടെ പദ്ധതികള്‍ നടപ്പിലാക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നു. മൂന്നാം മത്സരത്തില്‍ ഞാന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയതിന് പിന്നിലെ കാരണം അവനാണ്- അവേഷ് ഖാന്‍ പറഞ്ഞു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ തന്റെ കളിക്കാരുടെ പ്രകടനത്തില്‍ മതിപ്പുളവാക്കി. ”ഇത് ഞങ്ങള്‍ക്ക് ഒരു വലിയ ഗെയിമായിരുന്നു, ഞങ്ങള്‍ ബാറ്റിലും പന്തിലും നന്നായി ചെയ്തു. എല്ലാവരും സംഭാവന ചെയ്യുന്നു,” ശുഭ്മാന്‍ പറഞ്ഞു.

മത്സരത്തില്‍ ഇന്ത്യ 23 റണ്‍സിനാണ് ജയിച്ചു കയറിയത്. ഇന്ത്യ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെയ്ക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനേ സാധിച്ചുള്ളു. വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിലെത്തി. 13 ന് ഹരാരെയിലാണ് നാലാം മത്സരം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ