ജൂണിൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ഇന്ത്യൻ പര്യടനത്തിന് ടീം തയ്യാറെടുക്കുമ്പോൾ, ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ തന്റെ ടീം ഏറ്റവും മികച്ച പ്രകടനം നടത്തുമെന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഐ.പി.എലിൽ മിന്നിത്തിളങ്ങിയ ഡേവിഡ് മില്ലറെ ബാറ്റിംഗ് ഓർഡറിൽ പ്രൊമോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്ന് നായകൻ പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി വൈറ്റ് ബോൾ ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കായി മില്ലർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ പരാജയപ്പെട്ട മില്ലറുടെ ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടിരുന്നു.ഇപ്പോൾ ടൂർണമെന്റിൽ ഉടനീളം നടത്തിയ മിന്നുന്ന പ്രകടനത്തോടെ താരം തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.
ഐ.പി.എലിൽ 481 റൺ നേടിയ താരം മിന്നുന്ന ഫോമിൽ കളിക്കുമ്പോൾ വരാനിരിക്കുന്ന ലോകകപ്പിൽ ഉൾപ്പടെ അത് സൗത്ത് ആഫ്രിക്കക്ക് വലിയ ആത്മവിശ്വാസമാകും.
“അദ്ദേഹം ഐപിഎല്ലിൽ മികച്ച പ്രകടനമാണ് നടത്തിയത്. അദ്ദേഹത്തിനുണ്ടായിരുന്ന അരക്ഷിതാവസ്ഥ ഇപ്പോൾ ഇല്ലാതായിരിക്കുന്നു,” ബവുമ ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“ലോകകപ്പിനായി തയ്യാറെടുക്കുക എന്നതാണ് പ്രധാന കാര്യം,” ബവുമ പറയുന്നു. “ഞങ്ങൾ ഒരുമിച്ചായിരിക്കുക വളരെ പ്രധാനമാണ്. ഓസ്‌ട്രേലിയയിൽ സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിലും, മത്സര പ്രക്രിയയുടെ ഒരു പ്രധാന ഭാഗമായിരിക്കും ഇന്ത്യൻ പരമ്പര. .”
“ഞങ്ങൾ ഒരു ടീമായി ഒത്തുചേർന്നിട്ടില്ല, എന്നാൽ ബാക്കിയുള്ള (ഐപിഎൽ ഇതര കളിക്കാർ) നല്ല സെഷനുകൾ നടത്തി. ഇന്ത്യൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഞങ്ങൾ നേരത്തെ വരും.”