ലേലത്തിൽ 18 കോടി കിട്ടാൻ മാത്രം ഒരു വകുപ്പും അവന് ഇല്ല, സോഷ്യൽ മീഡിയ തള്ളുകൾ മാറ്റി നിർത്തിയാൽ ആ താരം അത്ര പോരാ; ടോം മൂഡി പറഞ്ഞത് ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 18-ാം പതിപ്പിനുള്ള കളിക്കാരുടെ ലേലം സംബന്ധിച്ച നിയമങ്ങൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അടുത്തിടെ പുറത്തിറക്കിയിരുന്നു. വിവിധ നിയന്ത്രണങ്ങളിൽ, ഏതൊരു ഫ്രാഞ്ചൈസിക്കും പരമാവധി 6 താരങ്ങളെ വരെ നിലനിർത്താനുള്ള നിയമവും പറഞ്ഞിരുന്നു.

നിലനിർത്തുന്ന മുൻനിര താരത്തിന് 18 കോടിയും മറ്റ് 2 താരങ്ങൾക്ക് 14, 11 കോടി രൂപയും ലഭിക്കും. ടീമുകൾക്ക് 2 കളിക്കാരെ കൂടി നിലനിർത്തണമെങ്കിൽ, അവരെ 18, 14 കോടി രൂപയ്ക്ക് സ്വന്തമാക്കണം. ഇതിനാൽ തന്നെ ഹാർദിക്, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, തിലക് വർമ്മ തുടങ്ങിയ നിരവധി താരങ്ങൾ എംഐയ്ക്ക് ഉണ്ട്, അവരെ ആ 5 സ്ലാബുകളിൽ നിലനിർത്താം. ESPNCricinfo-യോട് സംസാരിച്ച മൂഡി, ജസ്പ്രീത് ബുംറയെയും സൂര്യകുമാർ യാദവിനെയും 18 കോടിയിലും ഹാർദിക് 14-ലും നിലനിർത്തുമെന്ന് മൂഡി പറഞ്ഞു. 18 കോടി കിട്ടണം എങ്കിൽ ആ താരം മാച്ച് വിന്നർ ആയിരിക്കണം എന്നും പറഞ്ഞു.

“ഐപിഎല്ലിൻ്റെ അവസാന പതിപ്പിലെ കാര്യങ്ങൾ എങ്ങനെ വ്യതിചലിച്ചുവോ, അവൻ (രോഹിത് ശർമ്മ) കഴിഞ്ഞ 6-12 മാസങ്ങളിൽ സംഭവിച്ചതിൽ അൽപ്പം നിരാശനാകുമെന്ന് ഞാൻ കരുതുന്നു. 18 കോടിയിൽ ബുംറയും സൂര്യകുമാർ യാദവും ഉണ്ടാകും. ഹാർദിക്ക് 14 കോടി രൂപ വരെ പോകാം. അതേസമയം മുംബൈ നായകൻ എന്ന നിലയിലും ഓൾ റൗണ്ടർ എന്ന നിലയിലും ഹാർദിക്കിന് 18 കോടി രൂപ വരെ പോകാനുള്ള സാധ്യതകൾ കൂടുതലായിരുന്നു. എന്നാൽ അവൻ അത്ര വലിയ മാച്ച് വിന്നർ ആണെന്ന് തോന്നുന്നില്ല. കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനം മോശം ആയിരുന്നു,. അതുകൊണ്ടാണ് അവനെ 14 കോടിയിൽ ഒതുക്കിയത്” മൂഡി പറഞ്ഞു.

എന്തായാലും മുംബൈയിൽ തുടരാൻ സാധ്യത ഇല്ലാത്തതിനാൽ തന്നെ രോഹിത് ലേലത്തിൽ വമ്പൻ നേട്ടം ഉണ്ടാക്കാൻ സാധ്യത കൂടുതലാണ്.

Latest Stories

പിവി അന്‍വറിന്റെ ഇരിപ്പിടം നഷ്ടമായി; ഇനി മുതല്‍ നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം

'കലിംഗയിൽ ഇഞ്ചോടിഞ്ച് പോരാട്ടം'; റഫറിയുടെ ചതിക്ക് ഒടുവിൽ കേരള, ഒഡിഷ മത്സരം സമനിലയിൽ

ആരോപണങ്ങള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം; പിവി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ച് പി ശശി

"രോഹിത്ത് ശർമ്മയെ രണ്ടും കല്പിച്ച് സ്വന്തമാക്കാൻ പോകുന്നത് ആ ഐപിഎൽ ടീം ആണ്": വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ ഇതിഹാസം

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയിലേക്ക് മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് വി ശിവന്‍കുട്ടി

'സഞ്ജു സാംസൺ ഓപ്പണിങ് ബാറ്റ്‌സ്മാനായി തകർക്കും'; കാരണം ഇതാ

കൊലച്ചിരിയോടെ രാമപുരത്തെ ഭയപ്പെടുത്തിയ കീരിക്കാടന്‍; ലോഹിയുടെ തിരക്കഥയില്‍ സിബി മലയില്‍ വായിച്ചെടുത്ത രൂപം; വെള്ളിത്തിരയിലെ ക്ലാസിക് വില്ലന്‍

"ഞങ്ങൾ ഇന്ന് മോശമായിരുന്നു, തിരിച്ച് വരും"; മത്സര ശേഷം കാർലോ അഞ്ചലോട്ടി പറഞ്ഞത് ഇങ്ങനെ

എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് തുടരും; മാറ്റം ഉടനില്ല, തോമസ് കെ തോമസിനോട് കാത്തിരിക്കാന്‍ മുഖ്യമന്ത്രി

പ്രിയങ്കയെ വിവാഹം ചെയ്‌തോ? ജയം രവിയുടെ ചിത്രം ചര്‍ച്ചയാകുന്നു, സത്യം ഇതാണ്