ജോലി പോലും വേണ്ടെന്ന് വെച്ചു, എല്ലാവരും എതിർത്തപ്പോൾ മകനെ വിശ്വസിച്ചു; നിതീഷിന്റെ നേട്ടങ്ങൾക്കിടയിൽ ചർച്ചയായി അച്ഛന്റെ ജീവിതം

നിതീഷ് കുമാർ റെഡ്ഢി- ഇനി ഈ പേര് ഇന്ത്യൻ ആരാധകർ ഒരുപാട് ചർച്ച ചെയ്യുകയും വാഴ്ത്തിപ്പാടുകയും ചെയ്യുമെന്ന് ഉറപ്പാണ്. തോൽവി ഉറപ്പിച്ച ഒരു മത്സരത്തിൽ നിന്ന് വേണമെങ്കിൽ ജയിക്കാവുന്ന അവസ്ഥയിലേക്ക് ഇന്ത്യയുടെ കാര്യങ്ങൾ എത്തിച്ചിരിക്കുകയാണ് 21 കാരൻ. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഏറ്റവും മികച്ച സെഞ്ചുറികളിൽ ഒന്ന് നേടി താരം നെഞ്ചും വിരിച്ച് നിൽക്കുമ്പോൾ എന്തുകൊണ്ടാണ് താൻ ടീമിൽ ഇടം നേടിയത് എന്നുള്ള ചോദ്യത്തിന് താരം ഉത്തരവും നൽകിയിരിക്കുകയാണ്.

ഇന്നലെ കളി അവസാനിക്കുമ്പോൾ 164 – 5 എന്ന നിലയിൽ നിന്ന ഇന്ത്യക്കായി ഇന്ന് രാവിലെ പന്ത് – ജഡേജ സഖ്യം ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. എന്നാൽ അനാവശ്യ ഷോട്ട് കളിച്ച് പന്ത് 28 മടങ്ങിയതിന് ശേഷം ജഡേജക്കൊപ്പം ക്രീസിൽ എത്തിയത് നിതീഷ്. ഈ പരമ്പരയിൽ ഇതിനകം മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും അർദ്ധ സെഞ്ച്വറി തലനാരിഴക്ക് നഷ്ടപെട്ട നിതീഷ് ഇന്ന് പൂർണ മികവിലേക്ക് എത്തുക ആയിരുന്നു, ഇതിനിടയിൽ 17 റൺ എടുത്ത ജഡേജ മടങ്ങിയപ്പോൾ വാഷിംഗ്‌ടൺ സുന്ദറിനൊപ്പം നിതീഷ് മികച്ച കൂട്ടുകെട്ട് ഉയർത്തി. ഇരുവരും ചേർന്ന് ഓസ്‌ട്രേലിയൻ ബോളർമാർ പരീക്ഷിച്ചു.

എന്നാൽ രണ്ട് പേരും അർദ്ധ സെഞ്ച്വറി പിന്നിട്ടു. 50 റൺ എടുത്ത ശേഷമാണ് വാഷിംഗ്‌ടൺ പുറത്തായത്. അപ്പോഴേക്കും ഇരുവരും 127 റൺ ചേർത്തിരുന്നു. എന്നാൽ വാഷിംഗ്‌ടൺ പോയതോടെ അർഹിച്ച സെഞ്ച്വറി നിതീഷിന് നഷ്ടപ്പെടുമോ എന്ന് ആരാധകർ ഭയന്നു. ഭയന്നത് പോലെ തന്നെ ബുംറയെ 0 മടക്കി കമ്മിൻസ് ഇന്ത്യയെയും നിതീഷിനെയും ഞെട്ടിച്ചു. അപ്പോഴേക്കും നിതീഷ് 99 ൽ നിൽക്കുക ആയിരുന്നു. കമ്മിൻസിന്റെ ശേഷിച്ച മൂന്ന് തകർപ്പൻ പന്തുകൾ സിറാജ് അതിജീവിച്ചതോടെ തൊട്ടടുത്ത ഓവറിലെ മൂന്നാം പന്തിൽ നിതീഷ് തകർപ്പൻ ബൗണ്ടറി നേടി അർഹിച്ച സെഞ്ച്വറി നേടി.

എന്തായാലും നിതീഷിന്റെ നേട്ടങ്ങളിൽ കൈയടി നേടുന്നത് അദ്ദേഹത്തിന്റെ പിതാവാണ്. അദ്ദേഹം അതിനായി തന്റെ ജോലി കളഞ്ഞു, 25 വർഷങ്ങൾക്ക് മുമ്പുതന്നെ തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തി. മകനായി തന്റെ മുഴുവൻ ശ്രദ്ധയും മാറ്റിവെച്ച പിതാവിനെ പലരും പുച്ഛിച്ചെങ്കിലും കാലം അയാൾ ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇന്ന് നിതീഷ് സെഞ്ച്വറി നേടുമ്പോൾ ഗാലറിയിൽ ഇരുന്ന് അത് ആഘോഷിച്ച അദ്ദേഹത്തിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ പൊടിയുമ്പോൾ അദ്ദേഹം ഇത്രയും കാലം അനുഭവിച്ച കഷ്ടപ്പാടിന്റെ ഫലം അതിൽ കാണാൻ സാധിച്ചു.

Latest Stories

IPL 2025: നിനോടൊക്കെ ഞാൻ പറഞ്ഞില്ലേ, ഒറ്റ മത്സരം കൊണ്ട് വിലയിരുത്തരുതെന്ന്; സൺറൈസേഴ്സിനെതിരെ ശുഭ്മാൻ ഗില്ലിന്റെ സംഹാരതാണ്ഡവം

മുനമ്പത്ത് യുവാവിനെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്, ഒരാള്‍ കസ്റ്റഡിയില്‍

IPL 2025: നീയാണോടാ ചെക്കാ സഞ്ജുവിന് ഭീഷണി; ഇഷാൻ കിഷനെ എയറിൽ കേറ്റി ആരാധകർ

പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം; മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

ഇന്ത്യയില്‍ വിഭജന രാഷ്ട്രീയം; വഖഫ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ ആയുധമെന്ന് പിണറായി വിജയന്‍

IPL 2025: ഇനി മേലാൽ നീയൊക്കെ എന്നെ ചെണ്ടയെന്ന് വിളിച്ച് പോകരുത്; ഐപിഎലിൽ മുഹമ്മദ് സിറാജ് സ്വന്തമാക്കിയത് വമ്പൻ നേട്ടം

ആശപ്രവര്‍ത്തകരുമായി നാളെ തൊഴില്‍ മന്ത്രിയുടെ ചര്‍ച്ച; കൂടിക്കാഴ്ച വൈകുന്നേരം മന്ത്രിയുടെ ചേമ്പറില്‍

IPL 2025: ആദ്യ കളിയിലെ അഹങ്കാരം ഇതോടെ തീർന്നു കിട്ടി; വീണ്ടും ഫ്ലോപ്പായി സൺറൈസേഴ്‌സ് ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ

ഒരു കാരണവുമില്ലാതെ കരയുന്നതാണ് ചിലരുടെ ശീലം; എംകെ സ്റ്റാലിന് വിമര്‍ശനവുമായി നരേന്ദ്ര മോദി

കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി