തന്റെ കരിയറിലെ ആദ്യത്തേയും അവസാനത്തേയും ഏകദിന മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ താരം

വിവിഎസ് ലക്ഷ്മണ്‍ ഏകദിന അരങ്ങേറ്റം നടത്തിയത് 1998ലായിരുന്നു. തുടര്‍ന്ന് 2001ല്‍ ഇന്ത്യയില്‍ വെച്ച് ഓസ്‌ട്രേലിയയുമായി നടന്ന 5 മത്സര ഏകദിന പരമ്പര ആരംഭിക്കുന്നത് വരേക്കും ആകെ മൊത്തം 13 ഏകദിന മത്സരങ്ങളിലായിരുന്നു ലക്ഷ്മണ്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. അതില്‍ ഒപ്പണിങ്ങ് റോളിലുമൊക്കെ ബാറ്റും ചെയ്തു. ഇതിനിടെ ആകെ നേടാനായിരുന്നത് വെറും 86 റണ്‍സുകളായിരുന്നു. ഉയര്‍ന്ന സ്‌കോറാവട്ടെ 23 റണ്‍സും.

പിന്നീടായിരുന്നു 2001ല്‍ നടന്ന ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മിന്നുന്ന പ്രകടനിനെ തുടര്‍ന്ന്, ശേഷം നടന്ന ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് നീണ്ട 14 മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ഏകദിന കുപ്പായമണിയാന്‍ ലക്ഷ്മണ്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത്. അതേ തുടര്‍ന്നുള്ള 5 മത്സര പരമ്പരയില്‍ ഒരു സെഞ്ച്വറി അടക്കം ലക്ഷ്മണ്‍ സ്‌കോര്‍ ചെയ്ത റണ്‍സുകള്‍ ഇപ്രകാരമായിരുന്നു., 45, 51, 83, 11 & 101.

ലക്ഷ്മണിന്റെ ഏകദിന കരിയറിലെ ചില കൗതുകകരമായ കാര്യങ്ങളുണ്ട്. ഏകദിനത്തില്‍ ലക്ഷ്മണ്‍ ആകെ നേടിയത് 6 സെഞ്ച്വറികളാണ്. അതില്‍ ആദ്യത്തെ 4ഉം ഓസ്‌ട്രേലിയക്കെതിരെയാണ്.. അതില്‍ തന്നെ ആദ്യത്തെ മൂന്ന് സെഞ്ച്വറികളുടെ സ്‌കോറുകളാവട്ടെ യഥാക്രമം 101, 102 & 103-! എന്നിങ്ങനെയുമായിരുന്നു. ഇനി  സ്‌കോറുകളാവട്ടെ പൂജ്യവുമായിരുന്നു.

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍