ടി20 ലോകകപ്പിന്റെ ഫൈനലിന് കളമൊരുങ്ങിയിരിക്കുകയാണ്. ജൂണ്‍ 29 ശനിയാഴ്ച ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ ബ്രിഡ്ജ്ടൗണില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഉച്ചകോടിയിലെ ഏറ്റുമുട്ടലില്‍ ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ഏറ്റുമുട്ടല്‍ അടുക്കുമ്പോള്‍, വിരാട് കോഹ് ലിയുടെ മികച്ചൊരു പ്രകടനത്തിനാണ് ഇന്ത്യ ഏറ്റവും ആഗ്രഹിക്കുന്നത്. കാരണം ടൂര്‍ണമെന്റില്‍ ഇതുവരെ താരത്തിനത് ഇന്ത്യയ്ക്കായി ചെയ്യാനായിട്ടില്ല.
ഫൈനല്‍ പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് കോഹ്ലിയെ പിന്തുണച്ച് രംഗത്തുവന്നു. 2011 ഏകദിന ലോകകപ്പിലെ എംഎസ് ധോണിയുടെ പ്രകടനവുമായി കോഹ്ലിയുടെ പ്രചാരണത്തെ കൈഫ് താരതമ്യം ചെയ്തു. ടൂര്‍ണമെന്റിലുടനീളം മോശം ഫോമിലായിരുന്ന ധോണി ഫൈനലില്‍ മികച്ചൊരു ഇന്നിംഗ്‌സ് കളിച്ചിരുന്നു.
‘2011-ല്‍ ധോണിക്ക് പോലും മികച്ച ലോകകപ്പ് ഇല്ലായിരുന്നുവെന്ന് വിരാട് കോഹ്ലി ഓര്‍ക്കേണ്ടതുണ്ട്. പക്ഷേ ഫൈനലില്‍ അദ്ദേഹം ഫോം കണ്ടെത്തി. േേബാളര്‍മാരെ കഠിനായി പ്രഹരിക്കുന്ന വളരെ നല്ല കളിക്കാരനാണ് കോഹ്‌ലി. മെറിറ്റില്‍ പന്ത് കളിക്കാനും കടന്നാക്രമണത്തിലൂടെ ഏത് ബോളിറിലും ആധിപത്യം സ്ഥാപിക്കാനും അദ്ദേഹത്തിന് കഴിയും.
2011ലെ ഏകദിന ലോകകപ്പില്‍ മഹേന്ദ്ര സിംഗ് ധോണി ഫോമിലല്ലായിരുന്നു. ഫൈനലില്‍ പുറത്താകാതെ 91 റണ്‍സ് അടിച്ചെടുത്തു. കുലശേഖരയുടെ ഓഫറില്‍ അദ്ദേഹം നേടിയ സിക്സ് എല്ലാവരുടെയും മനസ്സില്‍ പതിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് വിരാട് കോഹ്ലിക്ക് ഹീറോ ആകാനുള്ള മികച്ച അവസരമാണിതെന്ന് ഞാന്‍ കരുതുന്നത്- കൈഫ് കൂട്ടിച്ചേര്‍ത്തു.